'മാവേലി നാടു വാണീടും കാലം'; അറബിയെ പാട്ടു പഠിപ്പിച്ച് മുകേഷിന്റെ അമ്മ, ഏറ്റെടുത്ത് സോഷ്യൽമീഡിയ

അറബി ഗായകന്‍ ഹസീം അബ്ബാസിനെ ഓണപ്പാട്ടുകൾ പഠിപ്പിക്കുന്ന വിജയകുമാരി 
അറബി ഗായകനെ പാട്ട് പഠിപ്പിക്കുന്ന വിജയകുമാരി/ വിഡിയോ സ്ക്രീൻഷോട്ട്
അറബി ഗായകനെ പാട്ട് പഠിപ്പിക്കുന്ന വിജയകുമാരി/ വിഡിയോ സ്ക്രീൻഷോട്ട്

ണത്തെ വരവേല്‍ക്കാന്‍ നാടും വീടും ഒരുപോലെ ഒരുങ്ങുകയാണ് അതിനിടെയാണ് നമ്മുടെ ഓണപ്പാട്ടുകള്‍ പാടി സോഷ്യല്‍മീഡിയയെ കയ്യിലെടുത്ത് അറബി ഗായകന്‍ ഹസീം അബ്ബാസ്. അദ്ദേഹത്തെ പാട്ടു പഠിപ്പിക്കുന്നതോ നടന്‍ മുകേഷിന്റെ അമ്മയും അഭിനേത്രിയുമായ വിജയകുമാരി. 

'മാവേലി നാടു വാണിടും കാലം' എന്ന പാട്ട് വിജയകുമാരി പഠിപ്പിക്കുന്നതിനൊത്ത് അദ്ദേഹം പാടാന്‍ ശ്രമിക്കുന്നുണ്ട്. ഇടയ്ക്ക് തെറ്റു വരുമ്പോള്‍ ഒന്നൂടെ ഈണത്തില്‍ സംഗതികള്‍ കൂടി ചേര്‍ത്ത് വിജയകുമാരി ഗായകനെ പാടി കേള്‍പ്പിക്കുന്നു. അവസാനം 'പൂ വിളി പൂ വിളി പൊന്നോണമായി' എന്ന ഗാനത്തിലാണ് വിഡിയോ അവസാനിക്കുന്നത്. ഇരുവരുടെയും വീഡിയോ ആരോധകരും ഏറ്റെടുത്തു കഴിഞ്ഞു.

 'അമ്മ... പ്രശസ്ത അറബി ഗായകന്‍ ഹസീം അബ്ബാസിനൊപ്പം നമ്മുടെ സ്വന്തം മാവേലി പാട്ടുമായി... മലയാളത്തെ സ്‌നേഹിക്കുന്ന നമ്മുടെ സംസ്‌കാരത്തെ ആരാധിക്കുന്ന പ്രിയ അബ്ബാസ്... നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു.'- എന്ന കുറിപ്പോടെ വിജയകുമാരിയുടെ മകളും അഭിനേത്രിയുമായ സന്ധ്യ രാജേന്ദ്രനാണ് വിഡിയോ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com