'ചന്ദ്രനിലെ ചായക്കടക്കാരൻ': ചന്ദ്രയാൻ പകർത്തുന്ന ആദ്യം ചിത്രം ഇതായിരിക്കുമെന്ന് പ്രകാശ് രാജ്, രാജ്യത്തിന്റെ വില്ലനെന്ന് കമന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയല്ലെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്
പ്രകാശ് രാജ് പങ്കുവച്ച ചിത്രം, പ്രകാശ് രാജ്/ ഫെയ്സ്ബുക്ക്
പ്രകാശ് രാജ് പങ്കുവച്ച ചിത്രം, പ്രകാശ് രാജ്/ ഫെയ്സ്ബുക്ക്

ന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചു എന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ രൂക്ഷ വിമർശനം. പ്രകാശ് രാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് വിമർശനങ്ങൾക്ക് കാരണമായത്. 

ചന്ദ്രയാൻ പകർത്തുന്ന ആദ്യ ചിത്രം എന്ന അടിക്കുറിപ്പിൽ ഒരു ചായക്കടക്കാരൻ ചായ അടിക്കുന്നതിന്റെ കാർട്ടൂൺ ചിത്രമാണ് പ്രകാശ് രാജ് പങ്കുവച്ചത്. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്നായിരുന്നു കാപ്ഷൻ. അതിനു പിന്നാലെയാണ് പ്രകാശ് രാജിനെതിരെ വിമർശനം രൂക്ഷമായത്.  

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരിൽ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയല്ലെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. ഈ പോസ്റ്റിലൂടെ സ്വന്തം രാജ്യത്തിന്റെ വില്ലനാണ് നിങ്ങളെന്ന് തെളിയിച്ചു എന്നാണ് ഒരാൾ കുറിച്ചത്. ചന്ദ്രയാൻ 3 ബി.ജി.പിയുടെ മിഷൻ അല്ലെന്നും രാജ്യത്തെ ശാസ്ത്രഞ്ജരുടെ പ്രയത്നം കാണാതെ പരിഹസിച്ചത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.  രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ അപമാനിക്കരുതെന്ന് ചിലർ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com