"കഠിനമായ സമയം, ഇതും കടന്നുപോകും"; അമ്മയുമായി ആശുപത്രിയിലെത്തിയ വിഡിയോ പങ്കുവച്ച് സൗഭാഗ്യ

ഇതും കടന്നുപോകും എന്ന് കുറിച്ചാണ് അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയതിനെക്കുറിച്ചാണ് സൗഭാ​ഗ്യ വിവരിച്ചിരിക്കുന്നത്
വിഡിയോ സ്‌ക്രീന്‍ഷോട്ട്
വിഡിയോ സ്‌ക്രീന്‍ഷോട്ട്

ടിയും നർത്തകിയുമായ താര കല്യാണും അമ്മ സുബലക്ഷ്മിയും മകൾ സൗഭാഗ്യയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. മൂവരും ഒന്നിച്ചുള്ള വിഡിയോകൾക്ക് ഏറെ ആരാധകരുമുണ്ട്. എന്നാലിപ്പോൾ അത്ര സന്തോഷമില്ലാത്ത ഒരു ദിവസത്തെക്കുറിച്ചാണ് സൗഭാ​ഗ്യ പങ്കുവച്ചത്. ഇതും കടന്നുപോകും എന്ന തലക്കെട്ടോടെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിൽ അമ്മയ്ക്കൊപ്പം ആശുപത്രിയിൽ പോയതിനെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. 

പതിവ് ദിനചര്യകളിൽ നിന്ന് വേറിട്ടുള്ള ദിവസമാണിതെന്ന് പറഞ്ഞാണ് സൗഭാ​ഗ്യ വിഡിയോ തുടങ്ങിയത്. ജീവിതത്തിലെ മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിൽ പോകേണ്ടതുണ്ടെന്നും സൗഭാ​ഗ്യ പറഞ്ഞു. തുടർന്ന് ആശുപത്രിയിലെത്തുന്നതും അമ്മയെ ചികിത്സയ്ക്കു വിധേയയാകുന്നതുമൊക്കെയാണ് വിഡിയോയുടെ ഉള്ളടക്കം. തൊണ്ടയ്ക്കുള്ള ഒരു ശസ്ത്രക്രിയയുടെ ഭാ​ഗമായാണ് ആശുപത്രിയിൽ എത്തിയത്. ഇതേക്കുറിച്ച് വിശദമായി മറ്റൊരു വിഡിയോയിൽ സംസാരിക്കാമെന്നും സൗഭാ​ഗ്യ പറഞ്ഞു. 

അമ്മ വേഗം സുഖമാകട്ടെയെന്ന് ആശംസിച്ച് നിരവധി പേരാണ് വിഡിയോയിൽ കമന്റ് കുറിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com