സീതയാകാന്‍ ആലിയ ഭട്ട് ഇല്ല: രാമായണത്തില്‍ നിന്ന് പിന്മാറിയതായി റിപ്പോര്‍ട്ട്

ചിത്രത്തിൽ രൺബീറാണ് രാമന്റെ വേഷത്തിലെത്തുക
ആലിയ ഭട്ട്/ചിത്രം: ഫേയ്സ്ബുക്ക്
ആലിയ ഭട്ട്/ചിത്രം: ഫേയ്സ്ബുക്ക്

ദിപുരുഷിന്റെ വമ്പന്‍ പരാജയത്തിന് പിന്നാലെ രാമായണത്തെ ആസ്പദമാക്കി ബോളിവുഡില്‍ മറ്റൊരു ചിത്രം ഒരുങ്ങുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷത്തിലെത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കെജിഎഫ് താരം യഷ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 

എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്നത് ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്തയാണ്. ചിത്രത്തില്‍ നിന്ന് ആലിയ പിന്മാറിയതായാണ് വാര്‍ത്തകള്‍. ചിത്രത്തില്‍ സീതയുടെ വേഷത്തില്‍ ആലിയ എത്തുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഡെയ്റ്റ് പ്രശ്‌നമായതിനെ തുടര്‍ന്നാണ് ആലിയ ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തത്. ചിത്രത്തില്‍ രണ്‍ബീര്‍ ഉണ്ടാകും. രാമന്റെ വേഷത്തിലായിരിക്കും താരം എത്തുക. 

വന്‍ ബജറ്റിലാണ് ചിത്രം ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ സമയമെടുത്താണ് പ്രീ പ്രൊഡക്ഷന്‍ നടത്തുന്നത്. അതാണ് ചിത്രം നീണ്ടുപോകാന്‍ കാരണമാകുന്നതെന്നും പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

കന്നഡ സൂപ്പര്‍താരം യഷ് ചിത്രത്തില്‍ രാവണനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിനു വേണ്ടിയുള്ള യഷിന്റെ ലുക്ക് ടെസ്റ്റ് നടത്തിയെന്നും അത് വിജയകരമായിരുന്നുവെന്നുമാണ് പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com