പിതാവിന്റെ വിയോഗത്തിന് പിന്നാലെ ദേശിയ പുരസ്‌കാരം, അച്ഛന്റെ അനുഗ്രഹമെന്ന് പങ്കജ് ത്രിപാഠി

അച്ഛനുണ്ടായിരുന്നെങ്കില്‍ ഏറെ സന്തോഷിക്കുമായിരുന്നു എന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്
പങ്കജ് ത്രിപാഠിയും പിതാവും/ ഫെയ്സ്ബുക്ക്
പങ്കജ് ത്രിപാഠിയും പിതാവും/ ഫെയ്സ്ബുക്ക്

പിതാവിന്റെ വിയോഗത്തിന് പിന്നാലെയാണ് നടന്‍ പങ്കജ് ത്രിപാഠിയെ തേടി ദേശിയ പുരസ്‌കാരം എത്തിയത്. മികച്ച സഹനടനുള്ള അവാര്‍ഡാണ് താരത്തിന് ലഭിച്ചത്. പുരസ്‌കാരം അച്ഛന് സമര്‍പ്പിച്ചിരിക്കുകയാണ് പങ്കജ് ത്രിപാഠി. അച്ഛനുണ്ടായിരുന്നെങ്കില്‍ ഏറെ സന്തോഷിക്കുമായിരുന്നു എന്നാണ് പങ്കജ് ത്രിപാഠി പറയുന്നത്. 

ഇത് അച്ഛന്റെ അനുഗ്രഹമാണ്. അച്ഛനിപ്പോഴുണ്ടായിരുന്നു ഒരുപാട് സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്താനെ. ന്യൂട്ടന് എനിക്ക് ആദ്യ അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹം ഏറെ സന്തോഷിച്ചു. ഞാന്‍ അദ്ദേഹത്തെ ഏറെ മിസ് ചെയ്യുന്നു. പക്ഷേ എന്റെ നേട്ടത്തില്‍ അദ്ദേഹം ഏറെ സന്തോഷവാനായിരിക്കും. ഇത് അദ്ദേഹത്തിന്റെ അനുഗ്രഹമാണ്. അച്ഛന് സമര്‍പ്പിക്കുന്നു.- പങ്കജ് ത്രിപാഠി പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുന്‍പാണ് പങ്കജ് ത്രിപാഠിയുടെ അച്ഛന്‍ വിടപറഞ്ഞത്. 99 വയസായിരുന്നു. ഗ്രാമത്തിലായിരുന്നു അച്ഛന്‍ കഴിഞ്ഞിരുന്നതെങ്കിലും ദേശിയ പുരസ്‌കാരത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാമായിരുന്നു എന്നാണ് താരം പറയുന്നത്. 2017ല്‍ റിലീസ് ചെയ്ത ന്യൂട്ടനിലൂടെയാണ് പങ്കജ് ത്രിപാഠിയെ തേടി ആദ്യ പുരസ്‌കാരം എത്തുന്നത്. പ്രത്യേക പരാമര്‍ശമാണ് അന്ന് നേടിയത്. ഇത്തവണ മിമി എന്ന സിനിമയിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com