സദ്യയും പൂക്കളവുമായി മലൈകയുടെ ഓണാഘോഷം; ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് സുന്ദരി

സഹോദരി അമൃത അറോറക്കും അമ്മ ജോയ്സ് അറോറക്കുമൊപ്പം ഓണം ആഘോഷിച്ചതിന്റെ വിശേഷങ്ങൾ താരം പങ്കുവച്ചു
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

ല്ലാവർഷവും മുടങ്ങാതെ ഓണം ആഘോഷിക്കാറുണ്ട് ബോളിവുഡ് താരം മലൈക അറോറ. ഇക്കുറിയും മലൈക ആ പതിവ് തെറ്റിച്ചില്ല. സഹോദരി അമൃത അറോറക്കും അമ്മ ജോയ്സ് അറോറക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പം ഓണം ആഘോഷിച്ചതിന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

'ഹാപ്പി ഓണം. എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നിറഞ്ഞ ഓണാശംസകൾ നേരുന്നു.. മമ്മി നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച പാചകക്കാരി, കുടുംബത്തിനും സുഹൃത്തുക്കൾക്കും ഭക്ഷണം തയ്യാറാക്കി വിളമ്പുന്നതാണ് സന്തോഷം', ഓണാഘോഷചിത്രങ്ങൾക്കൊപ്പം മലൈക കുറിച്ചു.

മലൈകയുടെ അമ്മ ജോയ്സ് മലയാളിയാണ്. കേരള സ്പെഷ്യൽ വിഭവങ്ങളോടുള്ള തന്റെ പ്രിയം മലൈക മറച്ചുവയ്ക്കാറുമില്ല. മുംബൈ സ്വദേശിയാണ് അച്ഛൻ. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com