കെജിഎഫിന് ശേഷം യഷിന്റെ പുതിയ ചിത്രമെത്തുന്നു, ടൈറ്റില്‍ പ്രഖ്യാപനം 

തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ഔദ്യോഗിക ടൈറ്റില്‍ യഷ് റിലീസ് ചെയ്യും
യഷ്/ എക്‌സ്
യഷ്/ എക്‌സ്

കെജിഎഫിലൂടെ ആരാധക ശ്രദ്ധനേടിയ നടനാണ് യഷ്. കെജിഎഫ് രണ്ടാം ഭാഗം റിലീസായി ഒരുവര്‍ഷം പിന്നിടുമ്പോഴും യഷിന്റേതായി ഒരു ചിത്രവും പ്രദര്‍ശനത്തിന് എത്തിയില്ല, എന്നാല്‍ ആരാധകാര്‍ക്ക് ഇതാ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്.

യഷിന്റെ അഭിനയജീവിതത്തിലെ പത്തൊന്‍പതാമത് ചിത്രത്തിന്റെ ടൈറ്റില്‍ ഡിസംബര്‍ 8 ന് റിലീസ് ചെയ്യും. എക്‌സിലൂടെ യഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എട്ടാം തീയതി രാവിലെ 9.55 നാണ് ടൈറ്റില്‍ പ്രഖ്യാപിക്കുന്നത്. നിലവില്‍ 'യഷ് 19' എന്നാണ് ചിത്രത്തെ വിളിച്ചത്. 

തന്റെ വരാനിരിക്കുന്ന പ്രോജക്റ്റിന്റെ ഔദ്യോഗിക ടൈറ്റില്‍ യഷ് റിലീസ് ചെയ്യും. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനൊപ്പം പ്രൊഡക്ഷന്‍ ഹൗസായ കെവിഎന്‍ പ്രൊഡക്ഷന്‍സും സഹകരിച്ചുള്ള പോസ്റ്റില്‍ ചിത്രത്തിന്റെ ഔദ്യോഗിക പേര് 2023 ഡിസംബര്‍ 8 ന് രാവിലെ 9:55 ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.

പ്രഖ്യാപന തീയതി വെളിപ്പെടുത്തുന്നതിന് ഒരു ദിവസം മുമ്പ്, യഷ് സോഷ്യല്‍ മീഡിയയിലെ തന്റെ പ്രൊഫൈല്‍ ഡിസ്‌പ്ലേ ചിത്രം 'ലോഡിംഗ്' എന്നാക്കി മാറ്റിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com