കെജിഎഫിന് ശേഷം 'ടോക്‌സിക്', കയ്യിൽ മെഷീൻ ​ഗണ്ണുമായി യഷ്; സംവിധാനം ഗീതു മോഹന്‍ദാസ്

ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നല്‍കുന്നതാണ് വിഡിയോ
ടോക്സിക് വിഡിയോയിൽ നിന്ന്
ടോക്സിക് വിഡിയോയിൽ നിന്ന്

സൂപ്പര്‍ഹിറ്റ് ചിത്രം കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ ഇന്ത്യന്‍ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കിക്കൊണ്ട് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ടോക്‌സിക് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം ഗീതു മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്യുക.

ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വിഡിയോ യഷ് പുറത്തുവിട്ടു. ചുണ്ടില്‍ എരിയുന്ന സിഗരറ്റും കയ്യില്‍ മെഷീന്‍ ഗണ്ണുമായി നില്‍ക്കുന്ന യഷിന്റെ രൂപമാണ് വിഡിയോയുടെ അവസാനം പ്രത്യക്ഷപ്പെടുന്നത്. ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്ന സൂചന നല്‍കുന്നതാണ് വിഡിയോ. മുതിര്‍ന്നവരുടെ ഫെയറി ടെയില്‍- എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. 2025 ഏപ്രില്‍ 10ന് ചിത്രം തിയറ്ററില്‍ എത്തും.  

യഷിന്റെ 19ാം ചിത്രമാണ് ഇത്. കെജിഎഫിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ടോക്‌സിക്കിനുണ്ട്. കെവിഎന്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുക. അതിനിടെ നിവിന്‍ പോളിയെ നായകനാക്കി എടുത്ത മൂത്തോനാണ് ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത അവസാനം ചിത്രം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com