'അറിയാത്ത ആളുകളെ കണ്ടാൽ മോഹൻലാലിന് നാണം, മമ്മൂട്ടി സർ‌പ്രൈസുകൾ തരുന്ന നടൻ'

'തൂവാനത്തുമ്പികളിൽ മോഹൻലാൽ തൃശൂർ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്'
സംവിധായകൻ രഞ്ജിത്ത്/ ചിത്രം:  ഇ ​ഗോ​കുൽ
സംവിധായകൻ രഞ്ജിത്ത്/ ചിത്രം: ഇ ​ഗോ​കുൽ

മോഹൻലാലും മമ്മൂട്ടിയും സിനിമയെ സമീപിക്കുന്നത് രണ്ട് രീതിയിലെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. മോഹൻലാൽ അദ്ദേഹത്തിന്റെ കംഫർട്ട്‌സോൺ ഇഷ്‌ടപ്പെടുന്ന ഒരാളാണ്, എന്നാൽ മമ്മൂട്ടി അതിന് നേരെ വിപരീതമാണെന്ന് രഞ്ജിത്ത് ദി ന്യൂ ഇന്ത്യൻ എക്‌പ്രസിന്റെ എക്‌സ്‌പ്രസ് ഡയലോ​ഗ്‌സിൽ പറഞ്ഞു. 

സ്ക്രീനിൽ മോഹൻലാൽ നൂറു പേരെ ഒരുമിച്ച് അടിച്ചിടുന്ന നായകനാണ്, എന്നാൽ ജീവിതത്തിൽ അറിയാത്ത ഒരു കൂട്ടം ആളുകൾ വന്നാൽ അദ്ദേഹത്തിന് നാണമാകും. അതുകൊണ്ട് തന്നെ അദ്ദേഹം പുതിയ ആളുകളുമായി സിനിമകൾ‌ ചെയ്യുന്നതും കുറവാണ്. ഇപ്പോൾ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം പോലും സിനിമ ചെയ്യുമ്പോൾ നിർമാതാക്കളെ അദ്ദേഹത്തിന് പരിചയമുണ്ട്. എന്നാൽ മമ്മൂട്ടി അങ്ങനെയല്ല, അദ്ദേഹത്തിന് വരുന്നയാൾക്ക് പൊട്ടൻഷ്യൽ ഉണ്ടെന്ന് തോന്നിയാൽ പിന്നെ അതുമതി. അദ്ദേഹത്തിന് ജനക്കൂട്ടത്തെ കണ്ടില്ലെങ്കിലാണ് പ്രശ്‌നം-  രഞ്ജിത്ത് പറഞ്ഞു. 

'മമ്മൂക്ക നമ്മൾക്ക് സർപ്രൈസുകൾ തരുന്ന ഒരു നടനാണ്. അദ്ദേഹം കൃത്യമായി ഗൃഹപാഠം. ഡയലോ​ഗുകളിലെ സ്ലാങ്ങുകൾ നന്നായി മനസിലാക്കും. പ്രാഞ്ചിയേട്ടൻ ചെയ്യുമ്പോൾ എന്റെ മനസിൽ മമ്മൂക്ക മാത്രമാണുണ്ടായിരുന്നത്. അതുപോലെ സ്പിരിറ്റ് എഴുതുമ്പോൾ അതിൽ മോഹൻലാലിനെ അല്ലാതെ മറ്റൊരാളെ എനിക്ക് ചിന്തിക്കാൻ കഴിയില്ലായിരുന്നു.

എല്ലാവരും മികച്ചതെന്ന് പറയുന്ന തൂവാനത്തുമ്പികളിൽ മോഹൻലാൽ തൃശൂർ ഭാഷ പറഞ്ഞിരിക്കുന്നത് വളരെ ബോറാണ്. അദ്ദേഹം അതിൽ ഭാഷ അനുകരിക്കുകയാണ് ചെയ്‌തത്. പപ്പേട്ടനോ (സംവിധായകൻ പത്മരാജൻ) മോഹൻലാലോ അത് നന്നാക്കാൻ ശ്രമിച്ചില്ല. എന്നാൽ അദ്ദേഹം നല്ലൊരു നടനാണ്. ആളുകൾ പറയാറുണ്ട് എന്റെയും മോഹൻലാലിന്റെ മീറ്റർ ഒരു പോലെയാണെന്നാണ്. അതുകൊണ്ടാണ് എന്റെ എഴുത്തുകൾ കൂടുതലും ചേർന്നുവരിക മോഹൻലാലിനായിരിക്കും'- രഞ്ജിത്ത് കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com