ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് ആദ്യം; ആവേശത്തിൽ പൃഥ്വിരാജ്

വർദരാജ മന്നാറിനായി അ‍ഞ്ച് ഭാഷകളിലും പൃഥ്വിരാജ് തന്നെയാണ് ഡബ്ബ് ചെയ്യുന്നത്
പൃഥ്വിരാജ്/ഫോട്ടോ: ഫെയ്സ്ബുക്ക്
പൃഥ്വിരാജ്/ഫോട്ടോ: ഫെയ്സ്ബുക്ക്

പ്രഭാസും പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്ന സലാറിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. അഞ്ച് ഭാഷകളിലായാണ് ചിത്രം എത്തുന്നത്. വർദരാജ മന്നാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ഇപ്പോൾ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. 

വർദരാജ മന്നാറിനായി അ‍ഞ്ച് ഭാഷകളിലും പൃഥ്വിരാജ് തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. വിവിധ ഭാഷകളിൽ ഡബ്ബ് ചെയ്തിട്ടുണ്ടെങ്കിലും ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളിൽ ഡബ്ബ് ചെയ്യുന്നത് ആദ്യമായിട്ടാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഡബ്ബിങ്ങിനിടയിലെ സെൽഫിക്കൊപ്പമാണ് താരത്തിന്റെ കുറിപ്പ്. 

സലാര്‍ ഡബ്ബിങ്ങില്‍ വരുത്തേണ്ട തിരുത്തലുകള്‍ പൂര്‍ത്തിയായി. ഞാന്‍ ചെയ്ത വിവിധ ഭാഷകളിലെ സിനിമകളില്‍ എന്റെ എല്ലാ കഥാപാത്രങ്ങള്‍ക്ക് സ്വന്തം ശബ്ദം നല്‍കാനുള്ള ഭാഗ്യം എനിക്കുണ്ടായി. ചില കഥാപാത്രങ്ങള്‍ക്കുവേണ്ടി വിവിധ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. ഒരു സിനിമയിലെ ഒരു കഥാപാത്രത്തിനായി അഞ്ച് ഭാഷകളില്‍ ഡബ്ബ് ചെയ്യുന്നത് ആദ്യമായിട്ടാണ്. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി പിന്നെ മലയാളവും. എന്തൊരു ചിത്രമാണിത്. 2023 ഡിസംബര്‍ 22ന് ദേവയും വരദയും തിയറ്ററിലെത്തും.- പൃഥ്വിരാജ് കുറിച്ചു

കെജിഎഫ് എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റിനുശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. ബോബി സിംഹ, ജ​ഗപതി ബാബു, ജോൺ വിജയ്, ​ഗരുഡ റാം, ശ്രുതി ഹാസൻ, ഈശ്വരി റാവു തുടങ്ങിയവരാണ് മറ്റുവേഷങ്ങളിൽ. രണ്ട് ഭാ​ഗങ്ങളിലായിറങ്ങുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗമായ സീസ്ഫയർ ആണ് ഈ മാസം 22ന്  റിലീസിന് എത്തുക. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക്‌ ഫ്രെയിംസും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com