'അഭിനയം മരിച്ചു', സ്റ്റാര്‍ കിഡ്‌സിനെ കളിയാക്കിക്കൊണ്ട് ട്രോള്‍: ലൈക്ക് ചെയ്ത് രവീണ ടണ്ടന്‍, പിന്നാലെ ക്ഷമാപണം

ആര്‍ച്ചീസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണമായത്
രവീണ ടണ്ടൻ/ ഇൻസ്റ്റ​ഗ്രാം, ദി ആർച്ചീസ് പോസ്റ്റർ
രവീണ ടണ്ടൻ/ ഇൻസ്റ്റ​ഗ്രാം, ദി ആർച്ചീസ് പോസ്റ്റർ

ഷാരുഖ് ഖാന്റെ മകള്‍ സുഹാന ഖാൻ ഉള്‍പ്പടെ ബോളിവുഡിലെ വമ്പന്‍ താരങ്ങളുടെ മക്കള്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ദി ആര്‍ച്ചീസ്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത ചിത്രത്തെ പ്രശംസിച്ചുകൊണ്ട് ബോളിവുഡിലെ താരങ്ങള്‍ എല്ലാം രംഗത്തെത്തിയിരുന്നു. അതിനിടെ ആര്‍ച്ചീസിന്റെ പേരില്‍ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് നടി രവീണ ടണ്ടന്‍. ആര്‍ച്ചീസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് ലൈക്ക് ചെയ്തതാണ് വിവാദങ്ങള്‍ക്ക് കാരണമായത്.

അമിതാഭ് ബച്ചന്റെ ചെറുമകന്‍ അഗസ്ത്യ നന്ദയുടേയും ശ്രീദേവിയുടെ മകള്‍ ഖുശി കപൂറിന്റേയും അഭിനയത്തെ പരിഹസിച്ചുകൊണ്ടായിരുന്നു ട്രോള്‍. ഇരുവരുടേയും ചിത്രത്തിനൊപ്പം അഭിനയം മരിച്ചു എന്നാണ് കുറിച്ചിരുന്നത്. ഇത് രവീണ ടണ്ടന്‍ ലൈക്ക് ചെയ്യുകയായിരുന്നു. സംഭവം ചര്‍ച്ചയായതോടെ ക്ഷമാപണവുമായി രവീണ രംഗത്തെത്തി. 

തനിക്ക് അറിയാതെ പറ്റിയതാണ് എന്നാണ് രവീണ കുറിച്ചത്. സ്‌ക്രോള്‍ ചെയ്യുന്നതിനിടെ ലൈക്ക് ചെയ്തുപോയതാണെന്നും താന്‍ അറിഞ്ഞില്ല എന്നുമാണ് രവീണ പറഞ്ഞത്. ഇതുകാരണം ആര്‍ക്കെങ്കിലും വേദനയുണ്ടായെങ്കില്‍ ക്ഷമിക്കണമെന്നും രവീണ കുറിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com