സ്വാഗത പ്രസംഗത്തിനായി ക്ഷണിച്ചു; കൂവലോടെ സ്വീകരിച്ച് കാണികള്‍, അക്കാദമി ജീവനക്കാരെ പ്രശംസിച്ച് രഞ്ജിത്ത്

എന്നാല്‍ അദ്ദേഹം കൂവല്‍ ഗൗനിക്കാതെ പ്രസംഗം തുടങ്ങി.
ഐഎഫ്എഫ്‌കെ വേദിയില്‍ രഞ്ജിത്ത് സംസാരിക്കുന്നു/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്
ഐഎഫ്എഫ്‌കെ വേദിയില്‍ രഞ്ജിത്ത് സംസാരിക്കുന്നു/ ഫോട്ടോ: വീഡിയോ സ്‌ക്രീന്‍ഷോട്ട്

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രതിഷേധിച്ച് അക്കാദമിയില്‍ ഒരു വിഭാഗം. സ്വാഗത പ്രസംഗത്തിനായി രഞ്ജിത്തിനെ ക്ഷണിച്ചപ്പോള്‍ കാണികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി കൂവുകയായിരുന്നു. ചലച്ചിത്ര അക്കാദമിയുമായുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തിനെതിരെയുള്ള പ്രതിഷേധം ഉണ്ടായത്. പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലുമാണ് കാണികള്‍ കൂവിയത്. 

പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള വിശിഷ്ട അതിഥികള്‍ക്കെല്ലാം വലിയ കൈയടി ലഭിച്ചിരുന്ന സാഹചര്യത്തിലാണ് രഞ്ജിത്തിനെ കൂവലോടെ കാണികള്‍ സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹം കൂവല്‍ ഗൗനിക്കാതെ പ്രസംഗം തുടങ്ങി. മേളയുടെ വിജയത്തിന് പിന്നില്‍ ഇവരാണ് എന്നു പറഞ്ഞുകൊണ്ട് ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്റ്റേജിലേക്ക് വിളിച്ചു. മുഴുവന്‍ ആളുകളുടേയും പേര് എടുത്ത് പറഞ്ഞ് പ്രസംഗിച്ചു. വൈസ് ചെയര്‍മാര്‍ പ്രേം കുമാര്‍, അക്കാദമി സെക്രട്ടറിയേയും ഉള്‍പ്പെടെ അഭിനന്ദിച്ചു. എന്നാല്‍ അക്കാദമി അംഗങ്ങളെ പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കി. അക്കാദമിയുടെ ജനറല്‍ കൗണ്‍സിലുള്ള ഒരാളുടെ പേരും പരാമര്‍ശിച്ചില്ല. 

കഴിഞ്ഞ വര്‍ഷത്തെ സമാപന സമ്മേളനത്തിലും ഇതുപോലെ കൂവിയിരുന്നു. അന്ന് സീറ്റ് കിട്ടാത്തവരുടെ പ്രതിഷേധമായിരുന്നു. രഞ്ജിത് ഒറ്റക്ക് തീരുമാനമെടുക്കുന്നുവെന്നും തങ്ങളോട് ഒന്നും ആലോചിക്കുന്നില്ലെന്നും ആരോപിച്ച് ചലച്ചിത്ര അക്കാദമി അംഗങ്ങള്‍ ര്ംഗത്ത് വന്നിരുന്നു. ചെയര്‍മാനെതിരെ മറ്റ് അംഗങ്ങള്‍ രഹസ്യ യോഗം ചേര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംവിധായകന്‍ ഡോക്ടര്‍ ബിജുവിനെതിരെ രഞ്ജിത് വിവാദ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്ന്് ചലച്ചിത്ര അക്കാദമയിലെ അംഗത്വത്തില്‍ നിന്നും ഡോ. ബിജു രാജി വച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രഞ്ജിത്തിനോട് വിശദീകരണം തേടിയിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com