നേര് കണ്ടിറങ്ങിയത് പൊട്ടിക്കരഞ്ഞ്, ഇങ്ങനെയൊരു ചിത്രത്തിനായാണ് കാത്തിരുന്നതെന്ന് ആന്റണി പെരുമ്പാവൂർ

സിനിമ കണ്ട് പുറത്തിറങ്ങുന്ന ആന്റണി പെരുമ്പാവൂരിന്റേയും ഭാര്യ ശാന്തിയുടേയും വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്
ആന്റണി പെരുമ്പാവൂരും ശാന്തിയും/ വിഡിയോ സ്ക്രീൻഷോട്ട്, നേര് പോസ്റ്റർ
ആന്റണി പെരുമ്പാവൂരും ശാന്തിയും/ വിഡിയോ സ്ക്രീൻഷോട്ട്, നേര് പോസ്റ്റർ

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് ഇന്ന് തിയറ്ററിൽ എത്തിയിരിക്കുകയാണ്. സൂപ്പർതാരത്തിന്റെ തിരിച്ചുവരവായിരിക്കും ചിത്രം എന്ന പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ ഷോയ്ക്ക് പിന്നാലെ മികച്ച അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. സിനിമ കണ്ട് പുറത്തിറങ്ങുന്ന ആന്റണി പെരുമ്പാവൂരിന്റേയും ഭാര്യ ശാന്തിയുടേയും വിഡിയോ ആണ് ഇപ്പോൾ വൈറലാവുന്നത്. 

പൊട്ടിക്കരഞ്ഞ് കൊണ്ടാണ് ശാന്തി തിയറ്ററിൽ നിന്ന് പുറത്തിറങ്ങിയത്. അനശ്വരയുടെ പ്രകടനത്തെ അവർ പ്രശംസിച്ചു. അനശ്വര ​ഗ്രേറ്റ് ആണ് എന്നാണ് ശാന്തി പറഞ്ഞത്. കാത്തിരുന്ന മോഹൻലാലിന്റെ പ്രകടനം കണ്ടാണോ ഇമോഷണലായത് എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മറുപടി. ആന്റണി പെരുമ്പാവൂരും നേര് കണ്ട് ഇമോഷണലാ‌യി. ഇതുപോലൊരുപാട് സിനിമയ്ക്ക് വേണ്ടിയാണ് കാത്തിരുന്നതെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. വളരെ സന്തോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം കവിത തിയറ്ററിൽ എത്തിയാണ് ഇരുവരും സിനിമ കണ്ടത്.

കോർട്ട് റൂം ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രത്തിൽ അഭിഭാഷകന്റെ റോളിലാണ് മോഹൻലാൽ എത്തിയത്. ട്വൽത്ത് മാൻ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നേരിനുണ്ട്. ആദ്യ ഷോയ്ക്ക് പിന്നാലെ ​ഗംഭീര അഭിപ്രായമാണ് ചിത്രത്തേക്കുറിച്ച് പുറത്തുവരുന്നത്. ഇതോടെ ടിക്കറ്റ് ബുക്കിങ്ങില്‍ ഗണ്യമായ വര്‍ദ്ധനവ് വന്നിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com