'വന്ന ഞങ്ങൾ മണ്ടന്മാരും, വരാത്തവർ മെയ്‌ൻ സ്ട്രീം ആക്ടേഴ്‌സും?' നിർമാതാവിനോട് ക്ഷുഭിതനായി ധർമജൻ

വന്നവരെ ഇരുത്തി വരാത്തവരെ മെയ്‌ൻ സ്ട്രീൻ ആക്ടേഴ്‌സ് എന്നു പറയുന്നത് ശരിയല്ലെന്ന് ധർമജൻ
ധർമജൻ ബോൾ​ഗാട്ടി, ഡോ. സൂരജ് ജോൺ വർക്കി/ വിഡിയോ സ്ക്രീൻഷോട്ട്
ധർമജൻ ബോൾ​ഗാട്ടി, ഡോ. സൂരജ് ജോൺ വർക്കി/ വിഡിയോ സ്ക്രീൻഷോട്ട്

മാധ്യമങ്ങൾക്ക് മുന്നിൽ നിർമാതാവിനോട് ക്ഷുഭിതനായി നടൻ ധർമജൻ ബോൾ​ഗാട്ടി. പാളയം പിസി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് സംഭവം. സിനിമയുടെ പോസ്റ്ററിൽ മുഖമുള്ള കേന്ദ്ര കഥാപാത്രങ്ങൾ എന്താണ് പ്രമോഷന് എത്താതിരുന്നതെന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന്, മെയ്ൻ സ്ട്രീം ആക്ടേഴ്‌സ് ആരും വന്നിട്ടില്ല എന്ന നിർമാതാവിന്റെ മറുപടിയാണ് ധർമജനെ ചൊടിപ്പിച്ചത്.

പിന്നെ ഞങ്ങൾ ഇവിടെ വെറുതെ ഇരിക്കുന്നതാണോ, തങ്ങൾ മെയ്ൻ സ്ട്രീം ആക്ടേഴ്‌സ് അല്ലേ എന്നും ധർമജൻ മധ്യമങ്ങൾക്ക് മുന്നിൽ വെച്ച് നിർമാതാവിനോട് ക്ഷുഭിതനായി. അതെന്ന് വർത്തമാനമാണ്, എല്ലാ തിരക്കുകളും മാറ്റിവെച്ച് വന്ന ഞങ്ങൾ പുല്ലു വിലയാണോ? വരാത്ത ആളുകളാണോ നിങ്ങൾക്ക് വലുത്- എന്ന് ധർമജൻ ചോദിച്ചു. എന്നാൽ തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്നും മെയിൻസ്ട്രീം എന്നു ഉദ്ദേശിച്ചത് കേന്ദ്ര കഥാപാത്രങ്ങളെ ആണെന്നും നിർമാതാവ് ഡോ. സൂരജ് ജോൺ വർക്കി വിശദീകരിച്ചു. 

അവരെ ന്യായികരിച്ചതല്ല, എല്ലാവരെയും ഒരുപോലെയാണ് വാർത്താസമ്മേളനത്തിലേക്ക് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നിർമാതാവിന്റെ വാക്കുകൾ തങ്ങളെ വേദനിപ്പിച്ചു എന്ന നിലപാടിൽ താരം ഉറച്ചു നിന്നു. പോസ്റ്ററിൽ തന്റെയും മഞ്ജുവിന്റെയും ബിനു അടിമാലിയുടെയും മുഖം വരാത്തത് തങ്ങളുടെ കുറ്റമല്ലെന്നും അത് നിർമാതാവാണ് ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

'ഞാൻ മെയ്ൻസ്ട്രീമിൽ ഇല്ലാത്ത ആളാണോ, ബിനു അടിമാലിയോ മഞ്ജു പത്രോസോ മെയ്ൻ സ്ട്രീമിൽ ഇല്ലാത്തവരാണോ? അങ്ങനെ പറയരുത്. അപ്പോൾ ഞങ്ങൾ ആരായി. ഇവിടെ രാവിലെ മുതൽ രാത്രി വരെ വന്ന് ഇരുന്ന് പ്രമോഷൻ ചെയ്യുന്ന ഞങ്ങൾ മണ്ടന്മാർ. ഈ വരാത്തവർ അപ്പോൾ വലിയ ആളുകൾ ആണോ? അങ്ങനെ പറയാൻ പാടില്ല. അത് തെറ്റായ പരാമർശമാണ്.

ഈ പോസ്റ്ററിൽ പടമുള്ള ഒരു സിനിമാ നടനും ഇന്നിവിടെ വന്നില്ല. അത് ഈ സിനിമയോട് ചെയ്യുന്ന നന്ദികേടാണ്. താരങ്ങൾ അവരുടെ സിനിമ വിജയിക്കാൻ വേണ്ടി ഒരു ദിവസമെങ്കിലും മുടക്കണം. ഞങ്ങൾ വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചവരാണ്. രാവിലെ തുടങ്ങി ഇവിടെയുണ്ട്. ഞങ്ങൾക്ക് നല്ല പ്രതിഫലം തന്ന സിനിമയാണിത്. അവർക്ക് തിരക്കുള്ളതുകൊണ്ട് വന്നില്ല. പക്ഷേ ഞങ്ങളെ ഇവിടെ ഇരുത്തിക്കൊണ്ട് മെയ്ൻ സ്ട്രീമിലെ ആളുകൾ എന്ന് പറയരുത്. അപ്പോൾ ഞങ്ങൾ മെയിൻസ്ട്രീമിലെ ആളുകൾ അല്ലാതാകുകയും ചെയ്യുന്നത് ശരില്ല. എനിക്ക് തിരക്കുണ്ടെന്നൊക്കെ പറഞ്ഞ് എനിക്കും ഇവിടെ വരാതിരിക്കാം. വന്നവരെ ഇരുത്തിക്കൊണ്ട് വരാത്തവരെ പുകഴ്ത്തി പറയരുതെന്നാണ് ഞാൻ പറഞ്ഞത്.'–ധർമജൻ പറഞ്ഞു.

'ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ സാധാരണ കേന്ദ്ര കഥാപാത്രങ്ങളുടെ ചിത്രങ്ങളാണ് വെക്കുന്നത്. എല്ലാവരുടെയും വയ്ക്കാൻ സാധിക്കില്ല. സെക്കൻഡ് പോസ്റ്ററിൽ ഇവരുടെയെല്ലാം പടങ്ങളുണ്ട്. അതിൽ ധർമജൻ ഭായിക്ക് വിഷമം തോന്നരുത്. ഇതിൽ അഭിനയിച്ച എല്ലാ അഭിനേതാക്കളെയും വിളിച്ചു. എനിക്കൊരു നാക്കുപിഴ പറ്റിയതാണ്. '– ഡോ. സൂരജ് ജോൺ വർക്കി പറഞ്ഞു.

രാഹുൽ മാധവ്, ജാഫർ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഎം അനിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാളയം പിസി. ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ മോഡിൽ കഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥ സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. ബിനു അടിമാലി, ധർമജൻ ബോൾഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയ താരങ്ങളാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com