ചേർത്തു പിടിച്ച് മോഹൻലാൽ, വിഷ്ണുവിനൊപ്പം കേക്ക് മുറിച്ച് നേരിന്റെ വിജയം ആഘോഷിച്ച് സൂപ്പർതാരം: വിഡിയോ

തിയറ്ററിൽ എത്തി നേര് കണ്ട കാഴ്ച പരിമിതിയുള്ള ഒരു യുവാവിന്റെ വിഡിയോ വൈറലായിരുന്നു
ഫോട്ടോ: ഫെയ്സ്ബുക്ക്
ഫോട്ടോ: ഫെയ്സ്ബുക്ക്

മോഹൻലാൽ ചിത്രം നേര് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. നിരവധി പ്രേക്ഷകരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. അതിനിടെ തിയറ്ററിൽ എത്തി നേര് കണ്ട കാഴ്ച പരിമിതിയുള്ള ഒരു യുവാവിന്റെ വിഡിയോ വൈറലായിരുന്നു. ഇപ്പോൾ നേരിന്റെ വിജയാഘോഷത്തിൽ പ്രത്യേത അതിഥിയായി എത്തിയിരിക്കുകയാണ് വൈറൽ യുവാവ്. 

വിഷ്ണു എന്നു പേരുള്ള യുവാവിനെയാണ് നേരിന്റെ ടീം വിജയാഘോഷത്തിലേക്ക് ക്ഷണിച്ചത്. മോഹൻലാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ക്ഷണം. വിഷ്ണുവിനൊപ്പം ചേർന്നായിരുന്നു മോഹൻലാൽ കേക്ക് മുറിച്ചത്. വിഷ്ണുവിനൊപ്പമുള്ള ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

മോഹൻലാലിന്റെ കടുത്ത ആരാധകനാണ് വിഷ്ണു. കാഴ്ച പരിമിധിയുള്ളതിനായി കഥ കേട്ടാണ് മനസിലാക്കുന്നത്. നേര് വലിയ ഇഷ്‍ടമായി എന്നുമാണ് വിഷ്ണു പറഞ്ഞിരുന്നത്. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ തരം​ഗമായി. ഈ വിഡിയോ മോഹൻലാലും കണ്ടിരുന്നു. തുടർന്നാണ് വിഷ്ണുവിന് പ്രത്യേക ക്ഷണം എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. അനശ്വര രാജനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com