'ഹാപ്പി ബർത്ത്ഡേ ടൈ​ഗർ': സൽമാൻ ഖാന് 58ാം പിറന്നാൾ; ആശംസകളുമായി താരങ്ങൾ‌

സഹോദരിയുടെ മകൾ അയത്തിനൊപ്പമായിരുന്നു സൽമാന്റെ പിറന്നാൾ ആഘോഷം
സൽമാൻ ഖാൻ/ഫോട്ടോ:  ഫെയ്സ്ബുക്ക്
സൽമാൻ ഖാൻ/ഫോട്ടോ: ഫെയ്സ്ബുക്ക്

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് ഇന്ന് 58ാം പിറന്നാൾ. സഹോദരിയുടെ മകൾ അയത്തിനൊപ്പമായിരുന്നു സൽമാന്റെ പിറന്നാൾ ആഘോഷം. മുംബൈയിൽ വച്ച് നടന്ന ചടങ്ങിൽ കുടുംബാം​ഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ബോളിവുഡ് സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. 

സഹോദരി അർപ്പിത ഖാന്റെ വസതിയിൽ വച്ചായിരുന്നു പിറന്നാൾ ആഘോഷം. കേക്ക് മുറിച്ചാണ് സൽമാനും അയത്തും പിറന്നാൾ ആഘോഷിച്ചത്. താരത്തിന്റെ കാമുകി ലുലിയ, സഹോദരന്മാരായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു. ബോബി ഡിയോളും ചടങ്ങിനെത്തി. സല്‍മാനൊപ്പമുള്ള ചിത്രവും ബോബി ഡിയോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

കൂടാതെ ബോളിവുഡിലെ നിരവധി താരങ്ങളാണ് സൂപ്പർതാരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, സോനം കപൂര്‍ തുടങ്ങിയ നിരവധി പേരാണ് ആശംസകള്‍ കുറിച്ചത്. ഹാപ്പി ബര്‍ത്ത്‌ഡേ ടൈഗര്‍, വെര്‍ച്വല്‍ ഹഗ് നല്‍കുന്നു.- എന്നാണ് അജയ് ദേവ്ഗണ്‍ കുറിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com