പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റ്യൻ അന്തരിച്ചു

ഹൈവേ , ജോണി വാക്കർ, അങ്കമാലി ഡയറീസ് , കമ്മട്ടിപ്പാടം , ബാംഗ്ലൂർ ഡേയ്‌സ് , ഓപ്പറേഷൻ ജാവ , മാസ്റ്റർപീസ് തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചു
സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റ്യൻ/ ഫെയ്സ്ബുക്ക്
സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റ്യൻ/ ഫെയ്സ്ബുക്ക്

ബെം​ഗളൂർ: തെന്നിന്ത്യയിൽ പ്രശസ്തനായ സ്റ്റണ്ട് മാസ്റ്റർ ജോളി ബാസ്റ്റ്യൻ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കന്നട, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, പഞ്ചാബി ഭാഷകളിലായി 400 ലേറെ ചിത്രങ്ങൾക്ക് ഫൈറ്റ് കൊറിയഗ്രാഫി നിർവഹിച്ചിട്ടുണ്ട്.

അങ്കമാലി ഡയറീസ് , കമ്മട്ടിപ്പാടം , ബാംഗ്ലൂർ ഡേയ്‌സ് , ഓപ്പറേഷൻ ജാവ , മാസ്റ്റർപീസ് , അയാളും ഞാനും തമ്മിൽ , ഹൈവേ , ജോണി വാക്കർ , ബട്ടർഫ്‌ളൈസ് തുടങ്ങിയ മലയാളം സിനിമകളിൽ പ്രവർത്തിച്ചു. കന്നഡ ചിത്രമായ "നിനാഗഗി കദിരുവേ", തമിഴ് സിനിമ ’’ലോക്ക്ഡൗൺ" എന്നിവയുടെ സംവിധായകനാണ്

1966 സെപ്തംബർ 24 ന് ആലപ്പുഴയിലാണ് ജോളി ബാസ്റ്റ്യൻ ജനിച്ചത്. മെക്കാനിക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് ചെറുപ്പം മുതൽ ബൈക്കുകളോട്  കമ്പമുണ്ടായിരുന്നു. ബൈക്ക് സ്റ്റണ്ട് രംഗത്ത് കന്നഡ സൂപ്പർ സ്റ്റാർ  വി.രവിചന്ദ്രന്റെ ഡ്യൂപ്പായിട്ടാണ് സിനിമാ മേഖലയിൽ തുടക്കം കുറിക്കുന്നത്. കന്നഡ ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ആക്ഷൻ സംവിധായകനായി ജോളി ബാസ്റ്റിൻ പിന്നീട് പെട്ടെന്ന് വളർന്നു.
 
സംഗീതത്തിൽ തല്പരനായിരുന്ന ജോളി ബാസ്റ്റിൻ 24 ഇവന്റ്‌സ് എന്നപേരിൽ ഒരു ഓർക്കസ്ട്ര ഗ്രൂപ്പിന്റെയും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെയും ഉടമ കൂടിയായിരുന്നു. ട്രൂപ്പിലെ പ്രധാന ഗായകനും അദ്ദേഹമായിരുന്നു. എറിഡ ഉൾപ്പെടെ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കർണാടക സ്റ്റണ്ട് ഡയറക്‌ടേഴ്‌സ് യൂണിയന്റെ നേതൃനിരയിൽ ജോളി ബാസ്റ്റിൻ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com