നടന്‍ ടോം വില്‍ക്കിന്‍സണ്‍ അന്തരിച്ചു

രണ്ടു തവണ ഓസ്‌കര്‍ പുരസ്‌കാരത്തിന് ബ്രിട്ടീഷ് താരം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്
ടോം വില്‍ക്കിന്‍സണ്‍ / എക്സ്
ടോം വില്‍ക്കിന്‍സണ്‍ / എക്സ്

ലണ്ടന്‍: പ്രശസ്ത നടന്‍ ടോം വില്‍ക്കിന്‍സണ്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ബാറ്റ്മാന്‍ ബിഗിന്‍സ്, റഷ് അവര്‍ തുടങ്ങിയവ ടോമിന്റെ ശ്രദ്ധേയ സിനിമകളാണ്. 

രണ്ടു തവണ ഓസ്‌കര്‍ പുരസ്‌കാരത്തിന് ബ്രിട്ടീഷ് താരം നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 2001 ല്‍ ഇന്‍ ദ ബെഡ്‌റൂം എന്ന ചിത്രത്തിനും 2007 ല്‍ മിഷേല്‍ ക്ലേടണ്‍ എന്ന ചിത്രത്തിലും അക്കാദമി അവാര്‍ഡിന് നോമിനേറ്റ് ചെയ്തിരുന്നു. 

സ്‌റ്റേജിലും സ്‌ക്രീനിലും അഭിനയചാതുരി തെളിയിച്ച അദ്ദേഹത്തിന് 
ബാഫ്റ്റ അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, പ്രൈംടൈം എമ്മി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com