സമ്മാനപ്പൊതിയുമായി രാം ചരൺ തൊട്ടുമുന്നിൽ, കൺനിറയെ കണ്ട് കുഞ്ഞാരാധകൻ; ചിത്രങ്ങൾ വൈറൽ 

അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപതു വയസുകാരനെ രാം ചരൺ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

രാധകർ ഇഷ്ടതാരങ്ങളെ കാണുമ്പോൾ മതിമറന്ന് സന്തോഷിക്കുന്ന കാഴ്ച നമ്മൾ പലപ്പോഴും കണ്ടിട്ടുണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധനേടുന്നത്. യുവനടൻ രാം ചരൺ തേജ തന്റെ ആരാധകന്റെ വളരെ കാലമായുള്ള ആ​ഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ്. അർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒൻപതു വയസുകാരനെ രാം ചരൺ സന്ദർശിച്ചതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

ഹൈദരാബാദിലെ സ്പർശ് ആശുപത്രിയിലെത്തിയാണ് താരം റവുല മണി കുശാൽ എന്ന തന്റെ കുട്ടിയാരാധകനെ കാണാൻ എത്തിയത്. ആശുപത്രിയിലെത്തിയ താരം കുട്ടിയോടൊത്ത് കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു. സമ്മാനവുമായാണ് രാം ചരൺ കുട്ടിയെ കാണാനെത്തിയത്. 

ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും ആരാധകനെ കാണാൻ സമയം കണ്ടെത്തിയ രാം ചരണിന് നന്ദി കുറിച്ചാണ് കമന്റുകളേറെയും. ഹിറ്റ് മേക്കര്‍ ഷങ്കര്‍ സംവിധാനെ ചെയ്യുന്ന ആർസി 15 എന്ന് താത്ക്കാലികമായ പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രാം ചരൺ ഇപ്പോൾ. ഇതിനിടയിലാണ് താരം ആരാധകനെ കാണാനെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com