ആ ചോദ്യത്തിനുള്ള ഉത്തരം ഇതാ! ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചുവരാന്‍ മേഘ്‌ന രാജ്; 'തത്സമ തദ്ഭവ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

തത്സമ തദ്ഭവ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്
മേഘ്ന രാജ്, തത്സമ തദ്ഭവ പോസ്റ്റർ/ ചിത്രം; ഇൻസ്റ്റാ​ഗ്രാം
മേഘ്ന രാജ്, തത്സമ തദ്ഭവ പോസ്റ്റർ/ ചിത്രം; ഇൻസ്റ്റാ​ഗ്രാം

തെന്നിന്ത്യയില്‍ തിളങ്ങി നിന്നിരുന്ന മേഘ്‌ന രാജ് സിനിമയില്‍ നിന്ന് ഇടവേളയെടുക്കുന്നത് ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ്. ഇപ്പോള്‍ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരികയാണ് താരം. തത്സമ തദ്ഭവ എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. 

രണ്ടു കൈകള്‍ കൊണ്ട് മുഖം മൂടിയ നിലയിലാണ് മേഘ്‌നയെ പോസ്റ്ററില്‍ കാണുന്നത്. തിരിച്ചുവരവിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് മേഘ്‌ന പോസ്റ്റര്‍ ഷെയര്‍ ചെയ്തത്. 2020, ഒരു ഞായറാഴ്ചയാണ് എന്റെ ജീവിതം മാറ്റിമറിച്ചത്. അതിനുശേഷം ഏറ്റവും കൂടുതൽ കേട്ട ചോദ്യം എന്റെ തിരിച്ചുവരവിനെക്കുറിച്ചാണ്. അവസാനം അതിനുള്ള  ഉത്തരം ആയിരിക്കുകയാണെന്നും മേഘ്‌ന കുറിച്ചു. 

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പോസ്റ്റര്‍. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് മേഘ്‌നയ്ക്ക് ആശംസകള്‍ കുറിച്ചിരിക്കുന്നത്. നസ്രിയ നസീം, ശ്രദ്ധ ശ്രീനാഥ് ഉള്‍പ്പടെയുള്ളവര്‍ ആശംസകളുമായി എത്തി. കന്നഡയിലും മലയാളത്തിലുമായി ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലറാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com