രജനികാന്തിന്റെ വീട് സമീപം 150 കോടി മുടക്കി അച്ഛനും അമ്മയ്‌ക്കും പുതിയ വീട്, ധനുഷിന്റെ നീക്കത്തിന് പിന്നിൽ കൃത്യമായ കാരണമുണ്ട് 

രജനീകാന്തിന്റെ വീടിന് തൊട്ടടുത്ത ധനുഷ് പുതിയ വീട് വച്ചതിന് കൃത്യമായ കാരണമുണ്ടെന്നാണ് തമിഴ് ചലചിത്രരം​ഗത്തെ അണിയറ ചർച്ചകൾ.
ധനുഷ് കുടുംബത്തോടൊപ്പം / ചിത്രം ഫെയ്‌സ്‌ബുക്ക്
ധനുഷ് കുടുംബത്തോടൊപ്പം / ചിത്രം ഫെയ്‌സ്‌ബുക്ക്

ചെന്നൈ: പോയസ് ഗാർഡനിൽ രജനികാന്തിന്റെ വീടിനോട് ചേർന്ന് 150 കോടിരൂപ മുടക്കി അച്ഛനും അമ്മയ്ക്കും നടൻ ധനുഷ് വീട് നിർമിച്ച് നൽകിയത് വാർത്തയായിരുന്നു. മഹാശിവരാത്രി ദിനത്തിലായിരുന്നു കസ്തൂരി രാജയ്ക്കും വിജയലക്ഷ്മിക്കും ധനുഷ് സമ്മാനിച്ച വീടിന്റെ ഗൃഹപ്രവേശം. 

ഒരു അമ്പലം പോലെയാണ് ധനുഷിന്റെ പുതിയ വീടെന്നായിരുന്നു നടന്റെ തിരുടാ തിരുടീ, സീഡൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത സുബ്രഹ്മണ്യം ശിവ വീട് സന്ദർശിച്ച ശേഷം പറഞ്ഞത്. എന്നാൽ രജനീകാന്തിന്റെ വീടിന് തൊട്ടടുത്ത ധനുഷ് പുതിയ വീട് വച്ചതിന് കൃത്യമായ കാരണമുണ്ടെന്നാണ് തമിഴ് ചലചിത്രരം​ഗത്തെ അണിയറ ചർച്ചകൾ. 35 കോടിയാണ് രജനികാന്തിന്റെ വീടിന്റെ വിലയെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങളും ഉയർന്ന് വരുന്നുണ്ട്.

ഒരു വർഷത്തിലേറെയായി ധനുഷ് ഭാര്യ ഐശ്വര്യയുമായി പിരിഞ്ഞ് കഴിയുകയാണ്. ഇരുവരും തമ്മിൽ വേർപിരിഞ്ഞു എന്ന കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും ഇതുവരെ നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. വേർപിരിയുന്നു എന്ന വാർത്ത വന്നതിന് ശേഷവും രണ്ടുപേരും ഒരുമിച്ച് പൊതുവേദികളിൽ പങ്കെടുത്തിരുന്നു. എന്നാൽ വേർപിരിയുന്നതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. 

അതേസമയം ഐശ്വര്യയും ധനുഷും പിരിയുന്നതിൽ രണ്ടുപേരുടെയും കുടുംബങ്ങൾക്കും താൽപര്യമില്ല. രജനികാന്ത് വിഷയത്തിൽ ഇടപ്പെട്ട് ചർച്ച നടത്തിയിരുന്നുവെന്നാണ് സൂചന. ഇരുവരെയും വീണ്ടും ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് കുടുംബം നേരെത്തെ വ്യക്തമാക്കിയിരുന്നു. ഇരുകുടുംബങ്ങളും അയൽവാസികളാകുന്നതോടെ ധനുഷിന്റെ ഐശ്വര്യയുടെയും തമ്മിലുള്ള അകൽച്ച കുറയുമെന്നാണ് വിലയിരുത്തൽ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com