ഷാറൂഖിന്റെ രാജകീയ തിരിച്ചുവരവ്‌, റെക്കോര്‍ഡുകൾ തകർത്ത് 1000 കോടി ക്ലബിൽ 'പത്താൻ'

ഏറ്റവുമധികം വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ പത്താൻ.
ഷാറൂഖ് ഖാൻ /ചിത്രം ട്വിറ്റർ
ഷാറൂഖ് ഖാൻ /ചിത്രം ട്വിറ്റർ

റെക്കോര്‍ഡുകൾ തകർത്ത് ഷാറൂഖ് ഖാൻ ചിത്രം പത്താൻ ആയിരം കോടി ക്ലബ്ബിൽ. റിലീസ് ചെയ്‌ത് 27 ദിവസങ്ങൾ പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നും മാത്രം ചിത്രം നേടിയത് 620 കോടിയാണ്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും 380 കോടിയാണ് ഇതുവരെയുള്ള കളക്ഷൻ. ബഹിഷ്കരണ ആഹ്വാനങ്ങളെയെല്ലാം കാറ്റിൽ പറത്തിക്കൊണ്ടാണ് കിങ് ഖാൻ ചിത്രം ബോക്സ് ഓഫിസിൽ ചരിത്രമെഴുതുന്നത്.

ഏറ്റവുമധികം വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ പത്താൻ. പ്രശാന്ത് നീൽ സംവിധാനം ചെയ്‌ത കെജിഎഫ്-ചാപ്റ്റർ 2, രാജമൗലി സംവിധാനം ചെയ്‌ത ആർആർആർ, ബാഹുബലി 2-ദ് കൺക്ലൂഷൻ, ആമീർ ഖാൻ ചിത്രം ദം​ഗൽ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

250 കോടി രൂപ മുതൽമുടക്കിൽ നിർമിച്ച പത്താൻ റിലീസ് ചെയ്‌ത് ആദ്യ ദിനം നേടിയത് 106 കോടിയോളം രൂപയാണ്. ഇതിൽ ഇന്ത്യയിൽ നിന്നും മാത്രം 57 കോടി കളക്ഷൻ കിട്ടി. ഒരു ബോളിവുഡ് ചിത്രം ഇന്ത്യയിൽ നിന്നും ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണ് ഇത്. പത്താൻ 100 കോടിക്കാണ് ആമസോൺ പ്രൈം സ്‌ട്രീമിങ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

ഏപ്രിലിൽ ചിത്രം ഒടിടിയിൽ റിലീസാകും. കേരളത്തിൽ ആമിർ ഖാൻ ചിത്രം ദം​ഗലിന്റെ റെക്കോഡ് പൊട്ടിച്ചാണ് പത്താൻ മുന്നേറുന്നത്. കേരളത്തിൽ നിന്നും ചിത്രം ഇതുവരെ നേടിയത് 15.85 കോടിയാണ്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷാറൂഖിനൊപ്പം ദീപിക പദുക്കോൺ ആണ് നായിക. ജോൺ ഏബ്രഹാം നെ​ഗറ്റീവ് റോളിലാണ് ചിത്രത്തിൽ എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com