'എന്റെ ആദ്യത്തെ ​ഗാനം എഴുതിയത് പ്രസാദേട്ടൻ, ‘കൂന്താലിപ്പുഴ’ അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്‌ടി'; കുറിപ്പുമായി വിനീത്

തന്റെ ആദ്യ പിന്നണി ​ഗാനമായ കസവിന്റെ തട്ടമിട്ട് എഴുതിയത് ബീയാർ പ്രസാദാണ് എന്നാണ് വിനീത് കുറിക്കുന്നത്
ബീയാർ പ്രസാദ്, വിനീത് ശ്രീനിവാസൻ /ചിത്രം; ഫെയ്സ്ബുക്ക്
ബീയാർ പ്രസാദ്, വിനീത് ശ്രീനിവാസൻ /ചിത്രം; ഫെയ്സ്ബുക്ക്

ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ മരണം മലയാള സിനിമാലോകത്തിന് വേദനയാവുകയാണ്. നിരവധി പേരാണ് എഴുത്തുകാരന് ആദരാഞ്ജലികൾ അർപ്പിച്ചത്. ഇപ്പോൾ ​ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. തന്റെ ആദ്യ പിന്നണി ​ഗാനമായ കസവിന്റെ തട്ടമിട്ട് എഴുതിയത് ബീയാർ പ്രസാദാണ് എന്നാണ് വിനീത് കുറിക്കുന്നത്.  ‘കൂന്താലിപ്പുഴ’ എന്നത് അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്‌ടിയാണെന്നും താരം പറയുന്നുണ്ട്. 

വിനീത് ശ്രീനിവാസന്റെ കുറിപ്പ്

ബീയാർ പ്രസാദ്.പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്.ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം. ‘കൂന്താലിപ്പുഴ’ എന്നത് അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്‌ടിയാണ്.പ്രസാദേട്ടനെ സ്നേഹപൂർവ്വം,ആദരപൂർവ്വം ഓർക്കുന്നു.കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു.Rest in peace 

ഇന്ന് ഉച്ചയ്ക്ക് ചങ്ങനാശേരിയിലെ ആശുപത്രിയിലായിരുന്നു ബീയാർ പ്രസാദിന്റെ അന്ത്യം. മസ്തിഷ്കാഘാതത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ദീർഘനാളായി തിരുവനന്തപുരത്തും കോട്ടയത്തുമായി ചികിത്സയിലായിരുന്നു. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്പഴമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ഗാനരചയിതാവെന്ന നിലയില്‍ ശ്രദ്ധേയനായി. 'ഒന്നാംകിളി പൊന്നാണ്‍കിളി...', 'കേരനിരകളാടും ഒരുഹരിത ചാരുതീരം...', 'മഴത്തുള്ളികള്‍ പൊഴിഞ്ഞീടുമീ നാടന്‍ വഴി...' തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com