അച്ഛനും അമ്മയ്ക്കുമൊപ്പം ഞങ്ങളുടെ വീടിനു മുന്നിൽ; രണ്ടു വയസിലെ ചിത്രവുമായി ഹാരിസ് ജയരാജ്

മാതാപിതാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്
ഹാരിസ് ജയരാജ് പങ്കുവച്ച കുട്ടിക്കാല ചിത്രം, ഹാരിസ് ജയരാജ്/ ചിത്രം; ഫെയ്സ്ബുക്ക്
ഹാരിസ് ജയരാജ് പങ്കുവച്ച കുട്ടിക്കാല ചിത്രം, ഹാരിസ് ജയരാജ്/ ചിത്രം; ഫെയ്സ്ബുക്ക്

തെന്നിന്ത്യയിലെ ഹിറ്റ് സം​ഗീതസംവിധായകനാണ് ഹാരിസ് ജയരാജ്. ഏറെ ആരാധകരുള്ള സം​ഗീതജ്ഞന്റെ 48ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. നിരവധി പേരാണ് ഹാരിസിന് പിറന്നാൾ ആശംസകൾ അറിയിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഹാരിസ് പങ്കുവച്ച കുട്ടിക്കാലത്തെ അപൂർവചിത്രമാണ്. 

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ളതാണ് ചിത്രം. രണ്ടു വയസു പ്രായമുള്ള ഹാരിസിനെയാണ് ചിത്രത്തിൽ കാണുന്നത്. ഹാരിസിനേയും സഹോദരിയേയും കയ്യിൽ ഇടുത്തുകൊണ്ട് വീടിനു മുന്നിൽ നിൽക്കുന്ന അച്ഛനും അമ്മയുമാണ് ചിത്രത്തിൽ. തന്നെ ഇപ്പോഴത്തെ നിലയിൽ എത്തിച്ചതിന് മാതാപിതാക്കൾക്ക് നന്ദി പറഞ്ഞുകൊണ്ടാണ് കുറിപ്പ്. 

‘എന്നെ ഈ നിലയിലെത്തിച്ച എന്റെ അച്ഛനോടും അമ്മയോടും നന്ദി പറയാന്‍ ഈ ജന്മദിനത്തിൽ ഞാൻ ആഗ്രഹിക്കുന്നു. എന്റെ അച്ഛൻ എന്നെ സംഗീതം പഠിപ്പിച്ചു. അമ്മ സ്നേഹം പ്രകടിപ്പിക്കാനും വിനയാന്വിതനായി കഴിയാനും പരിശീലിപ്പിച്ചു. നന്ദി. രണ്ടു വയസുകാരനായ ഞാൻ എന്റെ കുടുംബത്തിനൊപ്പം ഞങ്ങളുടെ വീടിനു മുന്നിൽ.- ഹാരിസ് ജയരാജ് കുറിച്ചു. ഹാരിസ് ജയരാജിന്റെ സമൂഹമാധ്യമ പോസ്റ്റ് ഇതിനകം വൈറൽ ആയിക്കഴിഞ്ഞു.

ചെന്നൈയിലാണ് ഹാരിസ് ജനിച്ചു വളർന്നത്. 2001 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത ‘മിന്നലേ’ എന്ന ചിത്രത്തിലൂടെയാണ് ഹാരിസ് ജയരാജ് സംഗീതസംവിധാനരംഗത്ത് ഹരിശ്രീകുറിച്ചത്. ഇന്ന് തമിഴിലെ തിരക്കുള്ള സം​ഗീത സംവിധായകനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com