ഭൂനികുതി അടച്ചില്ല, ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടിസ്

21,960 രൂപയാണ് നികുതി തുക. പത്ത് ദിവസത്തിനകം തുക അയ്ക്കണമെന്നാണ് നോട്ടിൽ നിർദേശിച്ചിരിക്കുന്നത്.
ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടിസ്
ഐശ്വര്യ റായ്ക്ക് നികുതി വകുപ്പിന്റെ നോട്ടിസ്

മുംബൈ: ബോളിവുഡ് നടി ഐശ്വര്യ റായ്ക്ക് ഭൂനികുതി അടയ്ക്കാത്തതിന്റെ പേരിൽ നികുതി വകുപ്പിന്റെ നോട്ടീസ്. നാസിക്കിൽ 2009ൽ വാങ്ങിയ ഒരു ഹക്ടർ ഭൂമിയുടെ നികുതിയാണ് നടി അടയ്ക്കാതിരുന്നത്. 21,960 രൂപയാണ് നികുതി തുക. പത്ത് ദിവസത്തിനകം തുക അയ്ക്കണമെന്നാണ് നോട്ടിൽ നിർദേശിച്ചിരിക്കുന്നത്. എന്നാൽ രണ്ട് ദിവസത്തിനകം നികുതി അയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട് വക്താക്കൾ അറിയിച്ചു.

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1 ആണ് ഐശ്വര്യ റായിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം.  സിനിമയിലെ ഐശ്വര്യയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഏപ്രിൽ 28ന് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം തിയേറ്ററുകളിൽ എത്തും. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com