200 കോടി ബജറ്റ്; മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കാന്‍ ഏക്ത കപൂര്‍

മോഹന്‍ലാലിനും സംവിധായകന്‍ നന്ദി കിഷോറിനും അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഏക്തയുടെ   പ്രഖ്യാപനം
മോഹൻലാലിനൊപ്പം ഏക്ത കപൂറും അച്ഛൻ ജിതേന്ദ്രയും/ ഇൻസ്റ്റ​ഗ്രാം
മോഹൻലാലിനൊപ്പം ഏക്ത കപൂറും അച്ഛൻ ജിതേന്ദ്രയും/ ഇൻസ്റ്റ​ഗ്രാം

മോഹന്‍ലാല്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കാന്‍ ബോളിവുഡ് നിര്‍മാതാവ് എക്ത കപൂര്‍. സോഷ്യല്‍ മീഡിയയിലൂടെ ഏക്ത തന്നെയാണ് പ്രഖ്യാപനം നടത്തിയത്. 200 കോടിയായിരിക്കും ചിത്രത്തിന്റെ മുതല്‍ മുടക്ക് എന്നാണ് പ്രതീക്ഷിക്കുന്നത്. ഏക്ത കപൂർ നിർമിക്കുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ഇത്. 

മോഹന്‍ലാലിനും സംവിധായകന്‍ നന്ദി കിഷോറിനും അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഏക്തയുടെ   പ്രഖ്യാപനം. 'ഇതിഹാസവും പ്രതിഭയ്ക്കുമൊത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു  മോഹന്‍ലാല്‍ എന്ന നടനൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ ആവേശത്തിലാണ്. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ അഭിനയിക്കുന്ന പാന്‍ ഇന്ത്യ ദ്വിഭാഷാ തെലുങ്ക് മലയാളം സിനിമയായ വൃഷഭയ്ക്കായി ബാലാജി ടെലിഫിലിംസ് കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോ എന്നിവയുമായി സഹകരിക്കുന്നു. വികാരങ്ങളും വിഎഫ്എക്സും ഉയര്‍ന്ന ഈ ചിത്രം തലമുറകളെ മറികടക്കുന്ന ഒരു ഇതിഹാസ ആക്ഷന്‍ എന്റര്‍ടെയ്നറാണ്. 2024-ലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന, നന്ദ കിഷോര്‍ സംവിധാനം ചെയ്ത വൃഷഭ ഈ മാസം അവസാനത്തോടെ തിയറ്ററുകളില്‍ എത്തും, മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ഒരേ സമയം റിലീസ് ചെയ്യും.'- ഏക്ത കുറിച്ചു. 


നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഋഷഭ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രം എത്തുന്നത്. കഴിഞ്ഞ ദിവസം ഏക്തയെ കാണാനായി മോഹന്‍ലാല്‍ എത്തിയത് വലിയ വാര്‍ത്തയായിരുന്നു.

ആരാധകരെ പ്രതീക്ഷയിലാക്കുന്ന നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി റിലീസിന് തയാറെടുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്കുള്ള മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്. കന്നഡ സംവിധായകനായ നന്ദ കിഷാറിന്റെ ഒൻപതാമത്തെ ചിത്രമാണ് ഇത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com