'കേട്ടപ്പോൾ ചിരിയാണ് വന്നത്', പാക് താരവുമായുള്ള പ്രണയം; അഭ്യൂഹങ്ങൾ തള്ളി തമന്ന

അബ്‌ദുൾ റസാഖിനൊപ്പം തന്നെ ചേർത്ത് ​ഗോസിപ്പ് ഇറങ്ങിയപ്പോൾ ചിരിയാണ് വന്നത്.
തമന്ന ഭാട്ടിയ, അബ്‌ദുൾ റസാഖ്/ ട്വിറ്റർ
തമന്ന ഭാട്ടിയ, അബ്‌ദുൾ റസാഖ്/ ട്വിറ്റർ

മുംബൈ: പാകിസ്ഥാൻ മുൻ ക്രിക്കറ്റ് താരം അബ്‌ദുൾ റസാഖുമായി പ്രണയത്തിലായിരുന്നെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി തമന്ന ഭാട്ടിയ. തന്നെയും ക്രിക്കറ്റ് താരം അബ്‌ദുൾ റസാഖിനെയും ചേർന്ന് ​ഗോസിപ്പുകൾ വന്നപ്പോൾ ചിരി അടക്കാനായില്ലെന്ന് തമന്ന ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. വർഷങ്ങൾക്ക് ശേഷമാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

അദ്ദേഹം വിവാഹിതനായി കുടുംബത്തോടൊപ്പം പാകിസ്ഥാനിലാണ്. ലോകത്തെ ഏറ്റവും മികച്ച ഒരു ക്രിക്കറ്റ് താരത്തെക്കുറിച്ചാണ് ആളുകൾ ഇങ്ങനെയൊക്കെ പറയുന്നതെന്നും തമന്ന പറഞ്ഞു. 2017ൽ ദുബായിലെ ഒരു ജ്വല്ലറി ഉദ്‌ഘാടനത്തിന് ഇരുവരും ഒരുമിച്ച് വന്നതാണ് അഭ്യൂഹങ്ങൾക്ക് തുടക്കം കുറിച്ചത്.

അന്ന് ഇരുവരും ഒരുമിച്ച് വന്നതിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇരുവരും സ്വർണാഭരണങ്ങൾ പിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ പ്രചരിച്ചതോടെ ഇവർ വിവാഹിതരാകുന്നു എന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്.നടൻ വിജയ് വർമയുമായി പ്രണയത്തിലാണെന്നു തമന്ന അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ലസ്റ്റ് സ്റ്റോറീസ് 2, ജീ കർദ എന്നീ വെബ്‌സീരിസുകളാണ് തമന്നയുടെതായി പുറത്തിറങ്ങിയിരിക്കുന്നത്.

അതേസമയം ലസ്റ്റ് സ്റ്റോറീസിൽ കാമുകൻ വിജയ് വർമയുമായി ചെയ്‌ത ഇന്റിമേറ്റ് രം​ഗങ്ങൾക്കെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ മോശം മാനസികാവസ്ഥ ഉള്ളവരാണ് തനിക്കെതിരെ വിമർശനം ഉന്നയിക്കുന്നതെന്ന് താരം പ്രതികരിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com