'മടുത്തിട്ടാണ് വിട്ടത്, അജയ്‌ ദേവ്ഗണിന്റെ അമ്മയായി അഭിനയിക്കാൻ താല്‌പര്യമില്ല'; നടി മധു

മടുപ്പ് കാരണമാണ് സിനിമ വിട്ടതെന്ന് നടി മധു
നടി മധു/ ഫെയ്‌സ്‌ബുക്ക്
നടി മധു/ ഫെയ്‌സ്‌ബുക്ക്

മുംബൈ: 90കളിൽ ബോളിവുഡിൽ ഉണ്ടായിരുന്നത് നായകമേധാവിത്വം, തനിക്ക് കിട്ടിയിരുന്നത് രണ്ടോ മൂന്നോ റോമാന്റിക് ഡയലോ​ഗുകൾ പറയാനും കരയാനുമായുള്ള കഥാപാത്ര​ങ്ങൾ. സിനിമരം​ഗം വിടാനുള്ള കാരണം തുറന്ന് പറഞ്ഞ് നടി മധു. റോജ, യോദ്ധ, സാലിം, യശ്വന്ത് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസിൽ ഇടം പിടിച്ച നായികയാണ് മധു. 90കളിൽ തന്റെ കരിയറിന്റെ പീക്കിൽ നിൽക്കമ്പോഴാണ് താരം വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്നും ഇടവേളയെടുക്കുന്നത്. 

'90കളിൽ ബോളിവുഡ് നായകന്മാരുടെയും ആക്ഷൻ സ്റ്റോറികളുടെയും കാലമായിരുന്നു. അന്ന് തനിക്ക് കിട്ടിയിരുന്നത് കഥാപാത്രങ്ങൾക്ക് രണ്ട് മൂന്ന് റൊമാന്റിക് ഡയലോ​ഗുകൾ പറയാനുണ്ടാകും, കുറച്ചു കണ്ണീർ പൊഴിക്കും, നൃത്തം ചെയ്യും. മടുപ്പ് കാരണമാണ് സിനിമ വിട്ടതെന്നും താരം ചെന്നൈയിൽ വെച്ച് നടന്ന പ്രൈം വിഡിയോയുടെ മൈത്രി: ഫീമെയിൽ ഫസ്റ്റ് കളക്ടീവ് എന്ന പരിപാടിയിൽ പറഞ്ഞു. ബോളിവുഡിൽ സിനിമ ചെയ്യുമ്പോൾ റോജ പോലുള്ള സിനിമകളിൽ നിന്നുള്ള മാറ്റം എന്നെ വല്ലാതെ മടുപ്പിക്കുന്നുണ്ടായിരുന്നു. 

എത്ര പ്രായമായാലും നായകനാകാം എന്നാൽ സ്ത്രീകൾക്ക് പ്രായമായാൽ സിനിമയിൽ നല്ല കഥാപാത്രങ്ങൾ കിട്ടാൻ ബുദ്ധിമുട്ടാണ്'. അജയ് ​ദേവ്ഗണിനൊപ്പം 1991ൽ 'ഫൂൽ ആർ കാന്തേ' എന്ന ചിത്രത്തിലൂടെയാണ് താരം ബോളുവുഡിൽ അരങ്ങേറ്റം കുറിച്ചത്. 'ഞാൻ അദ്ദേഹവും ഏതാണ്ട് ഒരുമിച്ച് സിനിമയിൽ വന്നവരാണ്. എന്നാൽ അദ്ദേഹത്തിന്റെ അമ്മയായി അഭിനയിക്കേണ്ട സാഹചര്യമാണ്. അത് എനിക്ക് താൽപര്യമില്ല'.

മുംബൈയിൽ താമസമായതോടെ താരം ബോളിവുഡിലേക്ക് മാറിയത്. 'സിനിമ വിടാൻ വിവാഹം എനിക്ക് ഒരു കാരണമായിരുന്നു. ഞാൻ സിനിമ വിടുന്നു എന്ന് കത്തെഴുതി സിനിമയിലുള്ള എല്ലാവരെയും അറിയിച്ചു. ആ പ്രായത്തിൽ തോന്നിയ ദേഷ്യമായിരുന്നു അന്ന് കത്ത് എഴുതാൽ എന്നെ പ്രേരിപ്പിച്ചത്. എന്റെ കരിയറിൽ എനിക്ക് ഒരുപാട് ചെയ്യണമെന്ന് ഉണ്ടായിരുന്നു എന്നാൽ അന്ന് അവർ എന്നെ അർഹിക്കുന്നില്ലെന്ന് തോന്നി. പിന്നീട് വിവാഹിതയായി, ജീവിതം അങ്ങനെ മുന്നോട്ട് പോയി. സിനിമ വിട്ടപ്പോഴാണ് ഞാൻ കലാകാരിയാണെന്ന തോന്നൽ ഉണ്ടായത്. സിനിമയിലേക്ക് തിരിച്ചു വരണമെന്നും മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്നും ആ​ഗ്രഹിച്ചിരുന്നു.  

എന്നാൽ ഇന്ന് കാലം മാറി. അടിത്തിടെ അജയ്‌ ദേവ്‌​ഗണിനൊപ്പം മികച്ച ഒരു കഥാപാത്രത്തെ തബു അവതരിപ്പിച്ചത് കണ്ടപ്പോൾ സന്തോഷം തോന്നി. തിയറ്ററുകളിലേക്ക് ആളുകളെ കയറ്റണമെന്ന ചിന്തയിൽ കഥ എഴുതുന്നതിൽ നിന്നും തിരക്കഥ കൃത്തുക്കളുടെ ചിന്താ​ഗതി മാറ്റാൻ വെബ് സ്പേയ്‌സിന് സാധിച്ചിട്ടുണ്ട്'.  സ്വീറ്റ് കാരം കോഫി എന്ന വെബ് സീരീസാണ് മധുവിന്റെതായി ഇനി പുറത്തു വരാനിരിക്കുന്നത്. സ്വാതി രഘുരാമനാണ് സീരീസ് സംവിധാനം ചെയ്‌തിരിക്കുന്നത്. യാമിനി യാ​ഗ്നാമൂർത്തിയാണ് ഛായ​ഗ്രഹണം നിർവഹിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com