'ഏറെ വേദന നിറഞ്ഞ ദിവസം, സഹോദരനെപ്പോലെ അരികിലുണ്ടായിരുന്ന എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ'; മോഹൻലാൽ

അദ്ദേഹം സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും മോഹൻലാൽ കുറിച്ചു.
മോഹൻലാലും ആർട്ടിസ്റ്റ് നമ്പൂതിരിയും/ വിഡിയോ സ്ക്രീൻഷോട്ട്
മോഹൻലാലും ആർട്ടിസ്റ്റ് നമ്പൂതിരിയും/ വിഡിയോ സ്ക്രീൻഷോട്ട്

ർട്ടിസ്റ്റ് നമ്പൂതിരിയുടെ മരണത്തിൽ വേദന പങ്കുവച്ച് നടൻ മോഹൻലാൽ. ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന് എന്നാണ് താരം കുറിച്ചത്. വർഷങ്ങൾ നീണ്ട ആത്മബന്ധമാണ് സഹോദരതുല്യനായ ആ കലാകാരനുമായി തനിക്കുണ്ടായിരുന്നത്. അദ്ദേഹം സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും മോഹൻലാൽ കുറിച്ചു. ആർട്ടിസ്റ്റ് നമ്പൂതിരിയുമായി വളരെ അടുത്ത ബന്ധമാണ് മോഹൻലാലിനുണ്ടായിരുന്നത്. മോഹൻലാലിന്റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയ്ന്റിങ് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 

മോഹൻലാലിന്റെ കുറിപ്പ് വായിക്കാം

ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദരതുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിൻ്റെ വിരൽ‌സ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തുസൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചുവർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എൻ്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന്‌ തന്നെ തീരാ‍നഷ്ടമായി മാറിയ അദ്ദേഹത്തിൻ്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com