'തൊഴുതുകൊണ്ട് മാപ്പു പറയുന്നു'; പ്രേക്ഷകരോട് ആദിപുരുഷ് രചയിതാവ്

പ്രേക്ഷകരുടെ വികാരം വ്രണപ്പെടുത്തിയതിന് ക്ഷമാപണം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്ദഷിര്‍ ശുക്ല
മനോജ് / ചിത്രം: ഫേയ്സ്ബുക്ക്
മനോജ് / ചിത്രം: ഫേയ്സ്ബുക്ക്

ലിയ പ്രതീക്ഷകളോടെ ആരാധകര്‍ക്കു മുന്നിലെത്തി തിയറ്ററില്‍ വന്‍ ദുരന്തമായി മാറിയ ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ചിത്രത്തിലെ കഥാപാത്രങ്ങളും ഡയലോഗുകളുമെല്ലാം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ പ്രേക്ഷകരുടെ വികാരം വ്രണപ്പെടുത്തിയതിന് ക്ഷമാപണം നടത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംഭാഷണ രചയിതാവ് മനോജ് മുൻതഷിർ ശുക്ല. 

ആദിപുരുഷ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ഞാന്‍ അംഗീകരിക്കുന്നു. കൈകള്‍ കൂപ്പിക്കൊണ്ട് ഞാന്‍ നിരുപാധികമായ ക്ഷമാപണം നടത്തുന്നു. - ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തിലെ ഹിന്ദി ഡയലോഗുകളും ഗാനങ്ങളും എഴുതിയത് മനോജായിരുന്നു. 

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം വന്‍ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ചിത്രത്തിലെ ചില സംഭാഷണങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇരയായി. അതിനു പിന്നാലെ ചില സംഭാഷണങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് മാറ്റേണ്ടതായി വന്നു. ചിത്രത്തിലെ ഡയലോഗിന്റെ പേരിലാണ് നേപ്പാളില്‍ ചിത്രം നിരോധിക്കപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com