​ഗംഭീര ഫൈറ്റ്, എന്തിന് ഒഴിവാക്കി? ബറോസിലെ സംഘട്ടന രം​ഗവുമായി ജെയ് ജെ; വിഡിയോ വൈറൽ

പ്രശസ്ത ആക്‌ഷൻ ഡയറക്ടറായ ജെയ് ജെ. ജക്രിത് ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ബറോസിന്റെ പ്രിവിസ് ഫൈറ്റ് രംഗങ്ങളുടെ വിഡിയോ പങ്കുവച്ചത്
ബറോസിലെ സംഘട്ടന രം​ഗം/ വിഡിയോ സ്ക്രീൻഷോട്ട്, ബറോസ് പോസ്റ്റർ
ബറോസിലെ സംഘട്ടന രം​ഗം/ വിഡിയോ സ്ക്രീൻഷോട്ട്, ബറോസ് പോസ്റ്റർ

മോഹൻലാൽ ആദ്യമായി സംവിധായകന്റെ വേഷമണിയുന്ന ചിത്രമാണ് ബറോസ്. ഫാന്റസി ചിത്രമായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയ ഒരു സംഘട്ടന രം​ഗം പുറത്തുവന്നിരിക്കുകയാണ്. പ്രശസ്ത ആക്‌ഷൻ ഡയറക്ടറായ ജെയ് ജെ. ജക്രിത് ആണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ബറോസിന്റെ പ്രിവിസ് ഫൈറ്റ് രംഗങ്ങളുടെ വിഡിയോ പങ്കുവച്ചത്.

വാളും പരിചയും ഉപയോ​ഗിച്ചുള്ള ​ഗംഭീര ഫൈറ്റാണ് വിഡിയോയിൽ കാണുന്നത്. ബറോസ് ത്രിഡി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ നിന്ന് നീക്കം ചെയ്ത ചില സംഘട്ടന രം​ഗങ്ങൾ നിങ്ങളെ കാണിക്കാൻ ആ​ഗ്രഹിക്കുന്നു. കാത്തിരിക്കാനാവുന്നില്ല,- എന്ന കുറിപ്പിലാണ് ജെയ് ജെ വിഡിയോ പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ബറോസിനുള്ള പ്രതീക്ഷയേറ്റുന്നതാണ് വിഡിയോ എന്നാണ് ആരാധകർ കുറിക്കുന്നത്. ​ഗംഭീര രം​ഗങ്ങൾ എന്തിനാണ് ഒഴിവാക്കിയത് എന്ന് ചോദിക്കുന്നവരുമുണ്ട്. 

ചിത്രീകരണം പൂർത്തിയാക്കിയ ബറോസിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ഇപ്പോൾ പുരോഗമിക്കുകയാണ്. സിനിമ അടുത്ത വർഷം തിയറ്ററുകളിലെത്തും.ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമായ ബറോസായാണ് മോഹൻലാൽ എത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com