'സിനിമ പരാജയമായപ്പോൾ കൊടുത്ത ചെക്ക് മടക്കി തന്ന ആളാണ് ചാക്കോച്ചൻ'; വിവാദ​ത്തിൽ നിർമാതാവ് ഫൈസൽ ലത്തീഫ്

കുഞ്ചാക്കോ ബോബനെ പിന്തുണച്ച് നിർമാതാവ് ഫൈസൽ ലത്തീഫ്
ഫൈസൽ ലത്തീഫ്, കുഞ്ചാക്കോ ബോബൻ/ ഫെയ്‌സ്‌ബുക്ക്
ഫൈസൽ ലത്തീഫ്, കുഞ്ചാക്കോ ബോബൻ/ ഫെയ്‌സ്‌ബുക്ക്

ദ്‌മിനി സിനിയുടെ പ്രമോഷന് നടൻ കുഞ്ചാക്കോ ബോബൻ സഹകരിച്ചില്ലെന്ന വിവാദത്തിൽ നടനെ പിന്തുണച്ച് നിർമാതാവ് ഫൈസൽ ലത്തീഫ്. 
നിർമാതാക്കളെ ദ്രോഹിക്കുന്ന ഒരാളല്ല ചക്കോച്ചൻ. അങ്ങനെ പറഞ്ഞാൻ താൻ വിശ്വസിക്കില്ലെന്നും ഫൈസൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്‌ത കുറിപ്പിൽ പറഞ്ഞു.

'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമ സാമ്പത്തികമായി പരാജയപ്പെട്ടപ്പോൾ അദ്ദേഹത്തിന് കൊടുത്ത ചെക്ക് മടക്കി തന്നു. അടുത്ത ചിത്രത്തിൽ ചാക്കോച്ചൻ ആകും നായകനെന്ന സൂചനയും തന്നാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. 25 ദിവസത്തെ ഷൂട്ടിന് താരം വാങ്ങിയത് 2.5 കോടി രൂപയാണ് എന്നാൽ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാതെ താരം യൂറോപ്പിൽ കറങ്ങി നടക്കുകയാണെന്ന് നിർമാതാവ് സുവിൻ കെ വർക്കി താരത്തിനെതിരെ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു.

ഫൈസൽ ലത്തീഫിന്റെ വാക്കുകൾ:

‘‘സ്നേഹിതരേ, ഞാൻ ഫൈസൽ ലത്തീഫ്. നിർമാതാവാണ്. ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ പിന്നീട് കുറ്റബോധം തോന്നും. അതിനാണ് ഈ എഴുത്ത്. വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന സിനിമ  സാമ്പത്തികമായി പരാജയപ്പെട്ട് നിൽക്കുന്ന സമയത്ത് കൊടുത്ത ചെക്ക് എല്ലാം എനിക്ക് മടക്കിത്തന്ന ആളാണ് ചാക്കോച്ചൻ. അതുകൊണ്ട് നിർമാതാക്കളെ ദ്രോഹിക്കുന്നയാളാണ് കുഞ്ചാക്കോ ബോബനെന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. 

വർക്ക് ചെയ്തവരിൽ മറക്കാൻ കഴിയാത്ത ആളാണ് ചാക്കോച്ചൻ. 6 മണിയെന്ന് പറഞ്ഞാൽ അതിന് മുന്നേ സെറ്റിൽ വരും. എല്ലാ കാര്യങ്ങൾക്കും നിർമാതാക്കൾക്ക് ഒപ്പമുണ്ടാകുന്നയാൾ. ഒരിക്കൽ സിനിമയുടെ ബജറ്റ് കൂടിയപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. "അച്ചപ്പു, ഫിനാൻഷ്യലി എന്തെങ്കിലും പ്രശ്നമുണ്ടോ? ഞാൻ എന്തെങ്കിലും ചെയ്യണമെങ്കിൽ ചെയ്യാം കെട്ടോ". 

ഈ മനസ്സുള്ളയാളെ എങ്ങനെയാണ് വേട്ടയാടാൻ കഴിയുന്നത്? എനിക്ക് മനസിലാകുന്നില്ല...ഒരു കാര്യം കൂടി. വള്ളീം തെറ്റി പുള്ളീം തെറ്റി 45 ദിവസമാണ് ചാക്കോച്ചനോട് പറഞ്ഞത്. പക്ഷേ അദ്ദേഹം അഭിനയിച്ചത് 60 ദിവസമാണ്. എന്തൊക്കെയാണെങ്കിലും ഞാനൊരു ചിത്രത്തിന്റെ ആലോചനയിലാണ്... നായകനെ നിങ്ങൾ ഊഹിച്ചെടുത്തോളൂ.’’

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com