സൂപ്പർഹീറോ സ്യൂട്ടിൽ പ്രഭാസ്, എന്താണ് പ്രൊജക്ട് കെ?: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രത്യേക സ്യൂട്ട് ധരിച്ച് ഒരു സൂപ്പർ ഹീറോയെപ്പോലെയാണ് പ്രഭാസിനെ പോസ്റ്ററിൽ കാണുന്നത്
പ്രൊജക്ട് കെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്രൊജക്ട് കെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് പ്രൊജക്ട് കെ. ചിത്രത്തിന്റെ കാസ്റ്റിങ് തന്നെ ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ദീപിക പദുകോൺ നായികയാവുന്ന ചിത്രത്തിൽ കമൽഹാസൻ വില്ലൻ വേഷത്തിൽ എത്തും എന്നാണ് റിപ്പോർ‍ട്ടുകൾ. കൂടാതെ അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോൾ ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. 

പ്രഭാസിനെയാണ് പോസ്റ്ററിൽ കാണുന്നത്. സൂപ്പർഹീറോ ആയിട്ടാകുമോ പ്രഭാസ് എത്തുക എന്ന സംശയം ജനിപ്പിക്കുന്ന രീതിയിലുള്ളതാണ് പോസ്റ്റർ. പ്രത്യേക സ്യൂട്ട് ധരിച്ച് ഒരു സൂപ്പർ ഹീറോയെപ്പോലെയാണ് പ്രഭാസിനെ പോസ്റ്ററിൽ കാണുന്നത്. എന്താണ് പ്രൊജക്ട് കെ എന്ന ചോദ്യത്തിനൊപ്പമാണ് പോസ്റ്റർ. സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ ആദ്യത്തെ ടീസർ ജൂലെെ 21-ന് പുറത്തുവിടുമെന്നും അണിയറപ്രവർത്തകർ പറഞ്ഞിട്ടുണ്ട്. പ്രശസ്തമായ സാൻഡിയാ​ഗോ കോമിക് കോണിൽ വെച്ചായിരിക്കും റിലീസ്.

അടുത്തിടെയാണ് ചിത്രത്തിലേക്ക് കമൽഹാസൻ എത്തിയത്. ഇതോടെ ചിത്രത്തിനേക്കുള്ള പ്രതീക്ഷ ഉയർന്നിരിക്കുകയാണ്. നുാ​ഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2020 ഫെബ്രുവരിയിലാണ് പ്രോജക്ട് കെ പ്രഖ്യാപിച്ചത്. വൈജയന്തി മൂവീസ് നിര്‍മിക്കുന്ന പ്രഭാസ് ചിത്രം ഏറ്റവും ചെലവേറിയ ഇന്ത്യന്‍ സിനിമയായിട്ടാണ് എത്തുന്നത്. 2024 ജനുവരി 12-ന് തിയേറ്ററുകളിലെത്തും എന്നാണ് പറഞ്ഞിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com