സ്നേഹയെ ചേർത്തുപിടിച്ച് ശ്രീകുമാർ, കാത്തിരിപ്പിന്റെ നാളുകൾ, വൈറൽ വിഡിയോ

'പൊന്നൂഞ്ഞാലി'യുടെ ദൃശ്യാവിഷ്‌കാരവുമായി സ്നേ​ഹയും ശ്രീകുമാറും 
സ്നേഹ ശ്രീകുമാർ/ വിഡിയോ സ്ക്രീൻഷോട്ട്
സ്നേഹ ശ്രീകുമാർ/ വിഡിയോ സ്ക്രീൻഷോട്ട്

ടെലിവിഷൻ കോമഡി പരമ്പരകളിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ഇപ്പോൾ കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ​ഗർഭകാലത്തെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന താരങ്ങൾ ഇത്തവണ ഒരു ​മ്യൂസിക്കൽ വിഡിയോയുമായാണ് എത്തിയിരിക്കുന്നത്.

'പൊന്നൂഞ്ഞാലി' എന്ന ​ഗാനത്തിന്റെ ദൃശ്യാവിഷ്കാരമാണ് താരങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.കുഞ്ഞിനെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും സന്തോഷവും സ്നേഹവുമാണ് വിഡിയോയിൽ. ഭാര്യയെ സ്നേഹത്തോടെ താലോലിക്കുന്ന ശ്രീകുമാറും സ്നേഹയുടെ നൃത്തവും മനം കുളിർപ്പിക്കും. അബ്ബാദ് റാം മോഹനാണ് മ്യൂസിക് വിഡിയോ സംവിധാനം ചെയ്‌തിരിക്കുന്നത്.

രതീഷാണ് കാമറ ചെയ്‌തിരിക്കുന്നത്. നിരവധിപേരാണ് ഇരുവരും സ്നേഹാശംസകൾ അറിയിച്ച് രം​ഗത്തെത്തിയത്. നേരത്തെ 'എന്തരോ മഹാനുഭാവലു' എന്ന ​ക്ലാസിക് ​ഗാനത്തിനൊപ്പം നിറവയറുമായി ചുവടുവെക്കുന്ന സ്നേഹയുടെ വിഡിയോ വൈറലായിരുന്നു. 2019 ലായിരുന്നു സ്നേ​ഹയും ശ്രീകുമാറും വിവാഹിതരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com