ബ്രേക്കിങ് ബാഡ് താരം മൈക് ബാഡിയ അന്തരിച്ചു

ജൂണ്‍ ഒന്നിന് മിഷിഗണിലെ വീട്ടില്‍ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
മൈക് ബാഡിയ/ഫോട്ടോ: എഎഫ്പി
മൈക് ബാഡിയ/ഫോട്ടോ: എഎഫ്പി

ന്യൂയോര്‍ക്ക്; പ്രമുഖ വെബ്‌സീരീസായ ബ്രേക്കിങ് ബാഡ് താരം മൈക് ബാഡിയ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 

ജൂണ്‍ ഒന്നിന് മിഷിഗണിലെ വീട്ടില്‍ ഉറങ്ങുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. കുടുംബമാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മൈക്കിന്റെ മരണം അപ്രതീക്ഷിതമായിരുന്നെന്നും അദ്ദേഹത്തിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. 

നെറ്റ്ഫ്‌ളിക്‌സ് സീരീസായ ബ്രേക്കിങ് ബാഡില്‍ ഡെന്നിസ് മാര്‍ക്കോവ്‌സ്‌കി എന്ന കഥാപാത്രത്തെയാണ് മൈക്ക് അവതരിപ്പിച്ചത്. സീരീസിലെ മൂന്ന് എപ്പിസോഡിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. ബ്രേക്കിങ് ബാഡ് കൂടാതെ അമേരിക്കന്‍ ഡ്രീംസ്, ദിസ് നാരോ പ്ലേയ്‌സ്, ഡെട്രോയ്റ്റ് അണ്‍ലീഡഡ് എന്നീ സിനിമകളിലും അഭിനയിച്ചു. 2018 ലെ ടെലിവിഷന്‍ ചിത്രമായ പ്രാങ്ക് ഓഫ് അമേരിക്കയിലാണ് അവസാനം എത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com