'നീയാണ് എന്നെ ഇങ്ങോട്ടേക്ക് കൊണ്ടുവന്നത്'; ദീപികയോട് വിന്‍ ഡീസല്‍

ദീപിക പദുക്കോണിനൊപ്പം പണ്ട് നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്
ദീപിക പദുകോണും വിൻ ഡീസലും/ ഇൻസ്റ്റ​ഗ്രാം
ദീപിക പദുകോണും വിൻ ഡീസലും/ ഇൻസ്റ്റ​ഗ്രാം

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ ഇഷ്ടം നേടിയ നടനാണ് വിന്‍ ഡീസല്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പുതിയ പോസ്റ്റാണ്. നടി ദീപിക പദുക്കോണിനൊപ്പം പണ്ട് നടത്തിയ ഇന്ത്യന്‍ സന്ദര്‍ശനത്തെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. 

ദീപിക പദുക്കോണിന്റെ ആദ്യ ഹോളിവുഡ് ചിത്രത്തില്‍ വിന്‍ ഡീസലാണ് നായകനായി എത്തിയത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു  ഹോളിവുഡ് താരം ഇന്ത്യയിലേക്ക് എത്തിയത്. ഞാന്‍ വര്‍ക് ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച വ്യക്തിയാണ് ദീപിക പദുക്കോണ്‍. അവളാണ് എന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എനിക്ക് ഇഷ്ടപ്പെട്ടു. തിരിച്ചുവരാനായി കാത്തിരിക്കുന്നു. എന്നാണ് വിന്‍ ഡീസല്‍ കുറിച്ചത്. ദീപിക പദുക്കോണിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

വിന്‍ ഡീസലിന് മറുപടിയുമായി ദീപികയും എത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയായിരുന്നു. എക്‌സ് എക്‌സ് എക്‌സ്; റിട്ടേണ്‍ ഓഫ് സെന്റര്‍ കേജ് എന്ന ചിത്രത്തിലാണ് ദീപികയും വിന്‍ ഡീസലും ഒന്നിച്ച് അഭിനയിച്ചത്. വിന്‍ ഡീസലുമായുള്ള സൗഹൃദത്തെക്കുറിച്ച് ദീപികയും പലവേദിയില്‍ സംസാരിച്ചിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com