'ഒന്നിച്ച് ഞങ്ങൾ അടിപൊളിയാണ്'; സുസ്മിത സെന്നും റൊഹ്മാൻ ഷോളും വീണ്ടും പ്രണയത്തിൽ 

വിവാഹ അഭ്യൂഹങ്ങൾക്കിടെയുള്ള ഇവരുടെ വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു
'ഒന്നിച്ച് ഞങ്ങൾ അടിപൊളിയാണ്'; സുസ്മിത സെന്നും റൊഹ്മാൻ ഷോളും വീണ്ടും പ്രണയത്തിൽ 

നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് സുന്ദരി സുസ്മിത സെന്നും മോഡൽ റൊഹ്മാൻ ഷോളും വേർപിരിയുന്നത്. വിവാഹ അഭ്യൂഹങ്ങൾക്കിടെയുള്ള ഇവരുടെ വേർപിരിയൽ ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോൾ സുസ്മിതയും റൊഹ്മാനും വീണ്ടും പ്രണയത്തിലാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. പൊതുവേദിയിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. 

ഇപ്പോൾ പ്രണയവാർത്തകൾക്ക് ശക്തി പകർന്നുകൊണ്ട് സുസ്മിതയെക്കുറിച്ചുള്ള റൊഹ്മാന്റെ വാക്കുകളാണ് പുറത്തുവരുന്നത്.  
അവള്‍ എന്തുതന്നെ ചെയ്താലും അതെല്ലാം മികച്ചതായിരിക്കും. അവള്‍ക്കൊപ്പമുള്ള ജീവിതം തന്നെ പഠിക്കാനുള്ളതാണ്. അവള്‍ ചുറ്റും എറിയുന്ന പ്രചോദനത്തിന്റെ അളവ് നിങ്ങള്‍ക്ക് ശരിക്കും ഉള്‍ക്കൊള്ളാന്‍ കഴിയില്ല, നിങ്ങള്‍ അവളുടെ ചുറ്റും ഉണ്ടായിരിക്കണം. ഇത് ഇന്‍സ്റ്റാഗ്രാമിലെ പോലെയല്ല, അവള്‍ക്ക് ചുറ്റും ഉണ്ട്, നിങ്ങള്‍ അവളുടെ സാന്നിധ്യത്തിലാണെങ്കില്‍ നിങ്ങള്‍ക്ക് കൊള്ളാമെന്ന് തോന്നും.- റൊഹ്മാന്‍ പറഞ്ഞു. 

പൊതുവേദിയില്‍ ഒന്നിച്ചെത്തിയതിനെ കുറിച്ചും റൊഹ്മാന്‍ പറഞ്ഞു. തങ്ങളെ ഒരുമിച്ച് കാണാന്‍ നല്ലതാണ് എന്നാണ് താരം പറഞ്ഞത്. ഞങ്ങള്‍ ആളുകള്‍ക്ക് വേണ്ടിയല്ല ജീവിക്കുന്നത്. നമ്മള്‍ നമ്മുടെ കാര്യങ്ങള്‍ ചെയ്യണം.  ആളുകള്‍ അവര്‍ക്കിഷ്ടമുള്ളതായിരിക്കും പറയുക. അത് അവരുടെ കാര്യമാണ്. നമ്മള്‍ ആരോടും ഉത്തരം പറയേണ്ടതില്ല. ആളുകള്‍ പറയുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങള്‍ക്ക് അഭിപ്രായം പറഞ്ഞുകൊണ്ടേയിരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം നയിക്കുന്നു, അത്രമാത്രം.- റൊഹ്മാന്‍ വ്യക്തമാക്കി. 

സുസ്മിതയോടൊപ്പം ഒന്നിച്ച് അഭിനയിക്കാന്‍ താന്‍ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ട് എന്നാണ് റൊഹ്മാന്‍ പറയുന്നത്. എന്നെങ്കിലും ഒരിക്കല്‍ തനിക്ക് അവിടെയെത്താനാവും. ഒരാളെ ഇഷ്ടപ്പെടുകയാണെങ്കില്‍ അവരുടെ എല്ലാം നമ്മള്‍ ഇഷ്ടപ്പെടും.- റൊഹ്മാന്‍ പറഞ്ഞു. 

ഏപ്രിലിലാണ് റൊഹ്മാനൊപ്പമുള്ള വിഡിയോ സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നത്. മക്കള്‍ക്കും റൊഹ്മാനുമൊപ്പം വര്‍ക്ക    ൗട്ട് ചെയ്യുന്നതായിരുന്നു വിഡിയോ. 2018 മുതലാണ് സുസ്മിതയും റൊഹ്മാനും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലൂടെ സുസ്മിത വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. 2021ൽ ഇവർ വേർപിരിയുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി  ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com