'ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമ, കനത്ത നഷ്ടം'; പൂജപ്പുര രവിയുടെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നാടകാസ്വാദകരുടെ മനസ്സ് കീഴടക്കി കലാരം​ഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു എന്നും മുഖ്യമന്ത്രി കുറിച്ചു
പിണറായി വിജയൻ, പൂജപ്പുര രവി/ഫോട്ടോ: ഫെയ്സ്ബുക്ക്
പിണറായി വിജയൻ, പൂജപ്പുര രവി/ഫോട്ടോ: ഫെയ്സ്ബുക്ക്

ടൻ പൂജപ്പുര രവിയുടെ വിയോ​ഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂജപ്പുര രവിയുടെ വിയോഗം കലാ - സാംസ്കാരിക രംഗത്തിന് കനത്ത നഷ്ടമാണ്. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കി കലാരം​ഗത്തേക്ക് കടന്നുവന്ന അദ്ദേഹം ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു എന്നും മുഖ്യമന്ത്രി കുറിച്ചു. 

പ്രശസ്ത നടൻ പൂജപ്പുര രവിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. നാടകാസ്വാദകരുടെ മനസ്സ് കീഴടക്കിയാണ് അദ്ദേഹം കലാരംഗത്ത് കടന്നുവന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളം ആരാധകരുള്ള അദ്ദേഹം പിൽക്കാലത്ത് സിനിമയിലൂടെ വിശേഷിച്ച് ഹാസ്യ കഥാപാത്രങ്ങളുടെ ആവിഷ്കാരത്തിലൂടെ ജനമനസ്സുകളിൽ പതിഞ്ഞു നിന്നു. ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്നു പൂജപ്പുര രവി. പൂജപ്പുര രവിയുടെ വിയോഗം കലാ - സാംസ്കാരിക രംഗത്തിന് പൊതുവിൽ കനത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.- മുഖ്യമന്ത്രി കുറിച്ചു. 

ഇന്ന് രാവിലെയാണ് മറയൂരിലെ മകളുടെ വീട്ടിൽ വച്ച് പൂജപ്പുര രവി വിടപറഞ്ഞത്. 86 വയസായിരുന്നു. ആരോ​ഗ്യപ്രശ്നത്തെ തുടർന്ന് മാസങ്ങൾക്കു മുൻപാണ് അദ്ദേഹം ജന്മനാടായ പൂജപ്പുര വിട്ട് മറയൂരിൽ എത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുവരും. സംസ്കാരം നാളെ.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com