'സത്യമായിട്ടും എഡിറ്റ് ചെയ്തിട്ടില്ല'; ഒ ബേബിക്കുവേണ്ടി ദിലീഷ് പോത്തന്റെ മേക്കോവർ; വൈറൽ

സോഷ്യൽ മീഡിയയിലൂടെ ദിലീഷ് തന്നെയാണ് മേക്കോവർ ഫോട്ടോ പുറത്തുവിട്ടത്
ദിലീഷ് പോത്തൻ/ഫോട്ടോ: ഫെയ്സ്ബുക്ക്
ദിലീഷ് പോത്തൻ/ഫോട്ടോ: ഫെയ്സ്ബുക്ക്

ലയാളത്തിലെ ഹിറ്റ് സംവിധായകൻ എന്ന നിലയിൽ മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെയും അമ്പരപ്പിച്ച താരമാണ് ദിലീഷ് പോത്തൻ. ദിലീഷ് പ്രധാന വേഷത്തിലെത്തിയ ഒ ബേബി കഴിഞ്ഞ ദിവസമാണ് തിയറ്ററിൽ എത്തിയത്. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് ദിലീഷ് എത്തിയത്. ഇപ്പോൾ ചിത്രത്തിനുവേണ്ടി താരം നടത്തിയ മേക്കോവറാണ് ആരാധകർക്കിടയിൽ വൈറലാവുന്നത്. 

സോഷ്യൽ മീഡിയയിലൂടെ ദിലീഷ് തന്നെയാണ് മേക്കോവർ വാർത്ത പുറത്തുവിട്ടത്. ചിത്രത്തിനു വേണ്ടി താരം ശരീരഭാരം കുറക്കുകയായിരുന്നു. ഒ ബേബിക്ക് വേണ്ടി തടി കുറച്ചപ്പോൾ... NB : സത്യമായിട്ടും എഡിറ്റ് ചെയ്തിട്ടില്ല- എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. ഷർട്ടിടാതെ നിൽക്കുന്ന ദിലീഷിനെയാണ് ചിത്രത്തിൽ കാണുന്നത്. 

ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് ദിലീഷിന്റെ മേക്കോവർ. നിരവധി പേരാണ് ദിലീഷിനെ പ്രശംസിച്ചുകൊണ്ട് എത്തിയത്. രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത ചിത്രമാണ് ഒ ബേബി. മലയോര കർഷകനായാണ് ചിത്രത്തിൽ ദിലീഷ് എത്തുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com