'പ്രസവം കഴിഞ്ഞ് ഇറങ്ങിയപ്പോൾ ശ്രീ മാത്രം അവിടെ ഇല്ല'; പൊന്നോമനയെ പരിചയപ്പെടുത്തി സ്നേഹയും ശ്രീകുമാറും; വിഡിയോ

കുഞ്ഞ് ജനിച്ചതിനു ശേഷം ആദ്യമായാണ് ഇരുവരും വിഡിയോയുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടജോഡികളാണ് സ്നേഹയും ശ്രീകുമാറും. അടുത്തിടെയാണ് ഇരുവർക്കും കുഞ്ഞ് പിറന്നത്. ഇപ്പോൾ കുഞ്ഞിന്റെ വിശേഷങ്ങളുമായി യൂട്യൂബ് ചാനലിൽ വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരജോഡികൾ. കുഞ്ഞ് ജനിച്ചതിനു ശേഷം ആദ്യമായാണ് ഇരുവരും വിഡിയോയുമായി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. 

പ്രസവ സമയത്തെ വിശേഷങ്ങളും ഇരുവരും പങ്കുവെക്കുന്നുണ്ട്. പ്രസവ സമയത്ത് ശ്രീകുമാർ ആശുപത്രിയിൽ എത്തിയിരുന്നില്ല. സീരിയലിന്റെ ഷൂട്ടിങ്ങിലായിരുന്നു താരം അപ്പോൾ. തന്നെ നേരത്തെ വിടാമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ ഷൂട്ടിങ് കഴിയാൻ വൈകിയതിനാൽ പ്രസവസമയത്ത് ആശുപത്രിയിൽ എത്താനായില്ല എന്നുമാണ് ശ്രീകുമാർ പറഞ്ഞത്. പ്രസവം കഴിഞ്ഞ് തന്നെ പുറത്തേക്ക് ഇറക്കിയപ്പോൾ എല്ലാവരും അവിടെ ഉണ്ടായിരുന്നു. എന്നാൽ ശ്രീയെ മാത്രം കണ്ടില്ല എന്ന് സ്നേഹ പരാതി പറയുന്നുണ്ട്. 

ഷൂട്ടിങ് പൂർത്തിയായ ഉടനെ താൻ ആശുപത്രിയിലേക്ക് എത്തി. ആദ്യം പോയത് സ്നേഹയുടെ അടുത്തേക്കാണ്. സ്നേഹയെ കണ്ട് ഒരു മണിക്കൂറിനു ശേഷം ആണ് മോനെ ഞാൻ കണ്ടത്. എടുക്കണോ എന്ന് ചോദിച്ചപ്പോൾ ആദ്യം വേണ്ട എന്ന് പറഞ്ഞു എങ്കിലും എന്റെ കൈയ്യിൽ മോനെ വച്ച് തന്നു- ശ്രീ പറഞ്ഞു. ഇരുവരും കുഞ്ഞിനെ ആരാധകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു. അല്ലിയിളം പൂവോ എന്ന് പാട്ടുപാടിയാണ് കുഞ്ഞിനെ കാമറയ്ക്കു മുന്നിൽ പരിചയപ്പെടുത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com