‘അമ്മ’ ജനറൽ ബോഡി യോഗം ഇന്ന്; താരസം​ഗമം കൊച്ചിയിൽ

ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നിഖിലാ വിമൽ, കോട്ടയം രമേഷ് തുടങ്ങി എട്ട് താരങ്ങൾക്ക് അമ്മ അടുത്തിടെ അംഗത്വം നൽകി. ഇവരും യോ​ഗത്തിനെത്തിയേക്കും
ചിത്രം: ‘അമ്മ’, ഫേയ്സ്ബുക്ക്
ചിത്രം: ‘അമ്മ’, ഫേയ്സ്ബുക്ക്

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ഇന്ന് നടക്കും. രാവിലെ 10മണിക്ക് ഗോകുലം പാർക്കിലാണു താരസംഘടനയുടെ യോഗം. പിണക്കം മാറി സംഘടനയിൽ തിരിച്ചെത്തിയ സുരേഷ് ഗോപി അടക്കമുള്ളവർ യോ​ഗത്തിനെത്തുമെന്നാണ് പ്രതീക്ഷ. ധ്യാൻ ശ്രീനിവാസൻ, കല്യാണി പ്രിയദർശൻ, നിഖിലാ വിമൽ, കോട്ടയം രമേഷ് തുടങ്ങി എട്ട് താരങ്ങൾക്ക് അമ്മ അടുത്തിടെ അംഗത്വം നൽകി. ഇവരും യോ​ഗത്തിനെത്തിയേക്കും. 

അതേസമയം നടൻ ശ്രീനാഥ് ഭാസിയുടെ അപേക്ഷയിൽ ഇതുവരെ തീരുമാനമായില്ല. ജനറൽ ബോഡിയിലും വിഷയം ചർച്ചയായേക്കും. ഇന്നലെ ചേർന്ന എക്‌സിക്യൂട്ടീവ് യോ​ഗത്തിൽ അംഗത്വം നൽകുന്നതിൽ ഭിന്നാഭിപ്രായം ഉയർന്നതിനാൽ തൽക്കാലം അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഭാസിക്കെതിരെ നിർമാതാക്കളുടെ വിലക്ക് നിലനിൽക്കുന്നതിനാലാണ് അംഗത്വം ഉടനെ പരിഗണിക്കേണ്ടെന്നു തീരുമാനമുണ്ടായത്. 

അമ്മയുടെ കഴിഞ്ഞ സമ്മേളനത്തിനു ശേഷം വിടവാങ്ങിയ മുൻ പ്രസിഡന്റ് ഇന്നസന്റ്, പ്രതാപ് പോത്തൻ, കാര്യവട്ടം ശശികുമാർ, മിഗ്ദാദ്, കൊച്ചുപ്രേമൻ, കാലടി ജയൻ, മാമുക്കോയ, ടി പി പ്രതാപൻ, പൂജപ്പുര രവി എന്നിവർക്ക് ആദരാഞ്ജലിയർപ്പിക്കും. അമ്മയിലെ വനിതാ അംഗങ്ങൾക്കെതിരെ ചിലർ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന മോശം പരാമർശങ്ങൾ ശക്തമായി നേരിടുന്ന കാര്യവും സൈബർ ലോകത്ത് അമ്മയിലെ അംഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളും ചർച്ച ചെയ്യും.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com