പൊലീസ് വേഷത്തിൽ മാസ്സായി സുരേഷ് ​ഗോപി; പിറന്നാൾ സമ്മാനമായി ​'ഗരുഡൻ' ടീസർ

അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്
​ഗരുഡൻ ടീസറിൽ നിന്ന്
​ഗരുഡൻ ടീസറിൽ നിന്ന്

സുരേഷ് ​ഗോപി വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ​ഗരുഡനിലെ ടീസർ പുറത്ത്. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. നവാഗതനായ അരുൺ വർമ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ആക്ഷൻ സൂപ്പർസ്റ്റാറായി സുരേഷ് ​ഗോപിയുടെ തിരിച്ചുവരവായിരിക്കും ചിത്രം എന്ന പ്രതീക്ഷകളുമായാണ് ടീസർ എത്തിയത്. മാജിക്‌ ഫ്രെയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ ഒരുക്കുന്നത്. ക്രൈം ത്രില്ലറായാണ് ചിത്രം എത്തുന്നത്. 

സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. 11 വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഗരുഡനുണ്ട്. കളിയാട്ടം, പത്രം, എഫ്‌ഐആർ, ക്രിസ്ത്യൻ ബ്രദേഴ്‌സ്, ട്വെന്റി-ട്വെന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു എത്തിയിരുന്നു. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com