സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരം പുരോഗമിക്കുകയാണ്. കേരള സ്ട്രൈക്കേഴ്സ് നയിക്കുന്നത് മലയാളികളുടെ പ്രിയ നായകൻ കുഞ്ചാക്കോ ബോബനാണ്. കളിക്കിടെ നിരവധി രസകരമായ സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അതിൽ ചിലത് സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. അത്തരത്തിലൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ജയ്പൂരിൽ വെച്ച് നടന്ന കളിക്കിടെ ഓട്ടോഗ്രാഫ് ചോദിച്ച ആരോധാകനോട് ചാക്കോച്ചൻ ചോദിച്ച ഒരു ചോദ്യമാണ് ഇപ്പോൾ ആരാധാകർ ഏറ്റെടുത്തിരിക്കുന്നത്. 'എന്നെ അറിയാമോ' എന്ന് ഹിന്ദിയിൽ
ചിരിച്ചുകൊണ്ടാണ് ചാക്കോച്ചൻ ചോദിക്കുന്നു. എന്നാൽ ഓട്ടോഗ്രാഫ് കിട്ടിയൊരാൾ ഞാൻ മലയാളിയാണെന്ന് പറയുമ്പോൾ അതു ശരിയെന്നും താരം മറുപടി പറയുന്നതും വീഡിയോയിൽ കാണാം.
അതേസമയം സിസിഎല്ലിൽ കളിച്ച രണ്ട് കളിയിലും കേരള സ്ട്രൈക്കേഴ്സ് തോറ്റുപോയിരുന്നു. തുടർന്ന് സിസിഎൽ മാനേജ്മെന്റുമായുള്ള പ്രശ്നത്തിൽ സിസിഎല്ലിൽ നിന്നും അമ്മയും മോഹൻലാലും പിൻമാറിയിരുന്നു. എന്നാൽ താരങ്ങൾക്ക് കളിക്കുന്നതിൽ വിലക്കില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ