ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ഒന്നാമതായി നൻപകൽ നേരത്ത് മയക്കം; ഇന്ത്യയിൽ നിന്നുള്ള ഏക ചിത്രം

പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിലാണ് നൻപകൽ സ്ഥാനം നേടിയത്
നൻപകൽ നേരത്ത് മയക്കം പോസ്റ്റർ
നൻപകൽ നേരത്ത് മയക്കം പോസ്റ്റർ

ലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ലിജോയും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന വാർത്ത തന്നെ മലയാള സിനിമാ പ്രേമികൾക്കുണ്ടാക്കിയ ആവേശം ചെറുതല്ല. വ്യത്യസ്ത പ്രമേയവുമായി എത്തിയ നൻപകൽ നേരത്ത് മയക്കം ആരാധകരുടെ മനം കവർന്നു. ഇപ്പോൾ ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ ഇടംപിടിച്ചിരിക്കുകയാണ് ചിത്രം. പ്രധാനപ്പെട്ട അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുടെ പട്ടികയിലാണ് നൻപകൽ സ്ഥാനം നേടിയത്. 

പട്ടികയിൽ ആദ്യത്തെ സ്ഥാനമാണ് 'നൻപകൽ നേരത്ത് മയക്ക'ത്തിന്. ഇന്ത്യയിൽ നിന്ന് ന്യൂയോർക്ക് ടൈംസിൻ്റെ പട്ടികയിൽ സ്ഥാനം നേടിയ ഏക ചിത്രമാണിത്. ജംബോ, എ ഹ്യൂമസ് പൊസിഷൻ, ഡൊമസ്റ്റിക്, ദി ഷോ എന്നീ ചിത്രങ്ങൾക്കൊപ്പമാണ് നൻപകൽ നേരത്ത് മയക്കം ഇടംപിടിച്ചത്. 

മമ്മൂട്ടിയുടെ ജയിംസ് എന്ന കഥാപാത്രത്തിനുണ്ടായ അസാധാരണമായ മാറ്റത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. തമിഴ്നാടിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയത്. മമ്മൂട്ടി കമ്പനി എന്ന പേരില്‍ താന്‍ പുതുതായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയിലൂടെ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ദുല്‍ഖറിന്റെ  വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം വിതരണം ചെയ്‍തത്. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു തുടങ്ങിയവർ വേഷമിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com