"കാർപ്പെന്റേഴ്സിനെ കേട്ടാണ് വളർന്നത്, ഇന്ന് ഞാൻ ഓസ്‌കർ വേദിയിൽ"; കീരവാണിയുടെ വാക്കുകൾ പാട്ടായി ഒഴുകി, വിഡിയോ

"എന്റെ മനസ്സിൽ ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളു..." ഓസ്കർ വേദിയിൽ കീരവാണിയുടെ ശബ്ദം മുഴങ്ങിക്കേട്ട നിമിഷം
കീരവാണിയും ചന്ദ്രബോസും ഓസ്കർ വേദിയിൽ/ ചിത്രം: ട്വിറ്റർ
കീരവാണിയും ചന്ദ്രബോസും ഓസ്കർ വേദിയിൽ/ ചിത്രം: ട്വിറ്റർ

95–ാം ഓസ്കർ പുരസ്കാര ദാനം തുടങ്ങിയതുമുതൽ ഇന്ത്യ കാത്തിരുന്നത് ഒരു നിമിഷത്തിനുവേണ്ടിയാണ്, ഒറിജിനൽ സോങ് വിഭാഗത്തിൽ പുരസ്കാരം പ്രഖ്യാപിക്കുന്ന മുഹൂർത്തത്തിനായി. ഒടുവിൽ ആ നിമിഷം എത്തി, എസ് എസ് രാജമൗലിയുടെ ആർആർആറിലെ 'നാട്ടു.. നാട്ടു...' പുരസ്കാരം നേടി. 

കൈയടികൾക്ക് നടുവിലൂടെ സ്റ്റേജിലെത്തി പുരസ്കാരം ഏറ്റുവാങ്ങി കീരവാണി ഓരോ ഇന്ത്യക്കാരനും അഭിമാനമായി. "നന്ദി അക്കാദമി..." എന്നായിരുന്നു ആദ്യ വാക്ക്. "കാർപ്പെന്റേഴ്സിനെ കേട്ടാണ് ഞാൻ വളർന്നത്, ആ ഞാൻ ഇന്ന് ഓസ്കറുമായി നിൽക്കുന്നു" എന്ന് കീരവാണി പറഞ്ഞപ്പോൾ ആരവം കൂടുതൽ ഉച്ചത്തിൽ മുഴങ്ങി. പിന്നെ കീരവാണിയുടെ വാക്കുകൾ പാട്ടായ് ഒഴുകി. 

"എന്റെ മനസ്സിൽ ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളു, രാജമൗലിക്കും എന്റെ കുടുംബത്തിനും അങ്ങനെതന്നെയായിരുന്നു. ആർആർആർ ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം നേടണം. പിന്നെ എന്നെ ലോകത്തിന്റെ നെറുകയിൽ എത്തിക്കണം", കീരവാണി ഓസ്കർ വേദിയിൽ പറഞ്ഞു. 

എം എം കീരവാണി സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് വരികൾ എഴിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കൻഡുമാണ് ഗാനത്തിന്റെ ദൈർഘ്യം. രാഹുൽ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവർ ചേർന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com