രജനികാന്ത് എടുത്തുകൊണ്ട് നിൽക്കുന്ന ഈ കുട്ടിത്താരത്തെ മനസിലായോ?; ചിത്രം വൈറൽ

പ്രശ്‌തയായ ഒരു ​ഗായികയാണ് ചിത്രത്തിലുള്ളത്
രജനികാന്തിനൊപ്പം അനുരാധ ശ്രീറാം/ ചിത്രം ട്വിറ്റർ
രജനികാന്തിനൊപ്പം അനുരാധ ശ്രീറാം/ ചിത്രം ട്വിറ്റർ

ലചിത്രതാരങ്ങളുടെ പഴയ ചിത്രങ്ങളും വിഡിയോകളും കാണാൻ എപ്പോഴും പ്രേക്ഷകർക്ക് കൗതുകമാണ്. അത്തരത്തിലുള്ള ചിത്രങ്ങൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. രജനികാന്ത് എടുത്ത്കൊണ്ട് നിൽക്കുന്ന പ്രശ്‌തയായ ഒരു ​ഗായികയുടെ പഴയ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെഡിം​ഗ് ആകുന്നത്. 

ചിത്രത്തിലുള്ള ആളെ അന്വേഷിച്ച് ഒരുപാട് പോകണ്ട. തമിഴിൽ നിരവധി സൂപ്പർ ഹിറ്റ് ​ഗാനങ്ങൾ പാടിയ അനുരാധ ശ്രീറാമാണ് രജനികാന്തിനൊപ്പമുള്ളത്. റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരിയാണ് അനുരാധ.

ഒരു ​ഗായിക എന്ന നിലയിലാണ് അനുരാധയെ എല്ലാവർക്കും അറിയാവുന്നത്. എന്നാൽ അഭിനയത്തിലൂടെയാണ് അനുരാധ ആദ്യമായി സിനിമരം​ഗത്തേക്ക് എത്തുന്നത്. 1980ൽ പുറത്തിറങ്ങിയ രജനികാന്ത് നായകനായ കാളി എന്ന ചിത്രത്തിൽ ബാലതാരമായാണ് അനുരാധ വെള്ളിത്തിരയിലെത്തുന്നത്. 1995ൽ മണിരക്നം ഒരുക്കിയ ബോംബെ എന്ന ചിത്രത്തിലൂടെയാണ് പിന്നണി​ഗാന രം​ഗത്തേക്ക് എത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com