'കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്, ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിച്ചില്ല'; വിഎ ശ്രീകുമാർ

'ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു'
താനൂർ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു/ ചിത്രം; പിടിഐ, വിഎ ശ്രീകുമാർ/ ഫെയ്സ്ബുക്ക്
താനൂർ ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു/ ചിത്രം; പിടിഐ, വിഎ ശ്രീകുമാർ/ ഫെയ്സ്ബുക്ക്

കേരളത്തിന് ഒന്നാകെ വേദനയാവുകയാണ് താനൂർ ബോട്ടപകടം. 22 പേരാണ് അപകടത്തിൽ മരിച്ചത്. താനൂരിലേത് കൂട്ടക്കൊലയാണെന്ന പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ വിഎ ശ്രീകുമാർ. ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു. പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതി വച്ചാലും അതില്‍ കൂടുതല്‍ കയറാന്‍ നാം എല്ലായിടത്തും ശ്രമിക്കും. നിയമവും നിര്‍വഹണവും പാലനവും കര്‍ശനമാകണമെന്നും ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു. 

ശ്രീകുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ദുരന്തങ്ങളില്‍ നിന്നും നമ്മള്‍ ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു. പ്രാഥമികമായി തന്നെ കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്. പരമാവധി കയറേണ്ട ആളുകളുടെ എണ്ണം എഴുതി വച്ചാലും അതില്‍ കൂടുതല്‍ കയറാന്‍ നാം എല്ലായിടത്തും ശ്രമിക്കും- ലിഫ്റ്റിലായാലും ബസിലായാലും. കുമരകം ബോട്ട് ദുരന്തത്തിലടക്കം നമ്മളീ എണ്ണക്കൂടുതല്‍ കണ്ടതാണ്. പൊലിഞ്ഞ ജീവനുകള്‍ക്ക് ആദരാഞ്ജലി. ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കരുത്. സഞ്ചാര വിനോദം സമൂഹമെന്ന നിലയ്ക്ക് സുപ്രധാനമാണ്. അതില്‍ പതിയിരിക്കുന്ന അപകടം ഒഴിവാക്കുന്നിടത്ത് മാത്രമേ നാം ഒരു ശാസ്ത്രീയ സമൂഹമാകൂ. ‘ഇത്രപേരില്‍ കൂടരുത് എന്നുള്ള ഒരിടത്തും അതില്‍ കൂടരുത്’...നിയമവും നിര്‍വഹണവും പാലനവും കര്‍ശനമാകണം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com