'പ്രചോദനം മുത്തച്ഛൻ, 14 വർഷമായി രാത്രി ഭക്ഷണമില്ല': മനോജ് ബാജ്പെയ്

12 മണിക്കൂർ മുതൽ 14 മണിക്കൂർ വരെ ഉപവസിക്കും
മനോജ് ബാജ്പെയ്/ ഇൻസ്റ്റാ​ഗ്രം
മനോജ് ബാജ്പെയ്/ ഇൻസ്റ്റാ​ഗ്രം

സ്ലിമ്മായിരിക്കുന്നതിന് പിന്നിലെ രഹസ്യം തുറന്ന് പറഞ്ഞ് നടൻ മനോജ് ബാജ്പെയ്. ശരീരഭാരം നിയന്ത്രിക്കാൻ കഴിഞ്ഞ 14 വർഷമായി താൻ രാത്രി ഭക്ഷണം കഴിക്കാറില്ലെന്ന് താരം വെളിപ്പെടുത്തി. തന്റെ മുത്തച്ഛനിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഈ ശീലമെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. 

ഭക്ഷണ നിയന്ത്രണം ശീലമാക്കിയതോടെ താൻ കൂടുതൽ ഊർജ്ജസ്വലനും ആരോ​ഗ്യവാനുമായെന്ന് താരം പറഞ്ഞു. ഷൂട്ടിങ് തിരക്കനുസരിച്ച് ഇതിൽ മാറ്റം വരുത്താറുണ്ട്. ചിലപ്പോൾ 12 മണിക്കൂർ മുതൽ 14 മണിക്കൂർ വരെ ഉപവസിക്കും. ആദ്യം വിശപ്പിനെ നിയന്ത്രിക്കാൻ കുറേ പ്രയാസപ്പെട്ടു. ആ സമയത്ത് ബിസ്‌ക്കറ്റും പാനീയങ്ങളും കുടിക്കും. പിന്നീട് വിശപ്പിനെ നിയന്ത്രിക്കാനായി.

ഇതോടെ കൊളസ്‌ട്രോൾ, പ്രമേഹം, ഹൃദ്രോ​ഗം തുടങ്ങിയ രോ​ഗങ്ങളുടെ അപകട സാധ്യത കുറയ്‌ക്കാൻ സാധിച്ചതായും നടൻ ചൂണ്ടിക്കാട്ടി. എന്നാൽ രാത്രി ഭക്ഷണം പൂർണമായും ഒഴിവാക്കുന്നത് ആരോ​ഗ്യത്തിന് ​ദോഷമാണെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നു. രാത്രി പട്ടിണികിടക്കുന്നതു കൊണ്ട് ശരീരഭാരം പത്തു ശതമാനം വരെ കൂടാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com