25 വർഷത്തിന് ശേഷം ജ്യോതിക ബോളിവുഡിൽ മടങ്ങിയെത്തുന്നു; നായകന്മാർ അജയ് ദേ​വ്‌​ഗണും മാധവനും

സിനിമ ചിത്രീകരണം ജൂണിൽ ആരംഭിക്കും
ജ്യോതിക, അജയ്‌ ദേവ്‌​ഗൺ, മാധവൻ/ ട്വിറ്റർ
ജ്യോതിക, അജയ്‌ ദേവ്‌​ഗൺ, മാധവൻ/ ട്വിറ്റർ

മുംബൈ: 25 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ജ്യോതിക വീണ്ടും ബോളിവുഡിലേക്ക്. വികാസ് ഭാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സൂപ്പർ നാച്ചുറൽ ത്രില്ലർ ചിത്രത്തിൽ അജയ്‌ ദേവ്‌​ഗണിനും മാധവനും ഒപ്പമാണ് ജ്യോതിക എത്തുന്നത്.

പനോരമ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിങ് ജൂണിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. മുംബൈ, ലണ്ടൻ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.

ജിയോ ബേബിയുടെ സംവിധാനത്തിൽ റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം കാതലിലൂടെ മലയാളത്തിലേക്കും താരം മടങ്ങിയെത്തുകയാണ്. ബോളിവുഡ് ചിത്രത്തിനായി താരം കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറിയതായി നേരത്തെ വാർത്തകൾ വന്നിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com