'കയറിട്ട് വലിക്കാൻ പശു അല്ല, ടിനി ടോം  മകനെ വീട്ടില്‍ അടച്ചിടേണ്ടിവരും'; രഞ്ജന്‍ പ്രമോദ്

ലഹരിയെ ഭയമാണെങ്കിൽ ടിനി ടോമിനെ വീട്ടിൽ അടച്ചിടേണ്ടിവരും എന്നാണ് സംവിധായകൻ പറയുന്നത്
രഞ്ജന്‍ പ്രമോദ്, ടിനി ടോം/ ഫെയ്സ്ബുക്ക്
രഞ്ജന്‍ പ്രമോദ്, ടിനി ടോം/ ഫെയ്സ്ബുക്ക്

ലയാള സിനിമയിലെ ലഹരി ഉപയോ​ഗത്തെക്കുറിച്ചുള്ള നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. ടിനിയെ പിന്തുണച്ചും വിമർശിച്ചും നിരവധി പേർ എത്തി. ഇപ്പോൾ ശ്രദ്ധനേടുന്നത് സംവിധായകൻ രഞ്ജൻ പ്രമോദിന്റെ വാ​ക്കുകളാണ്. ലഹരിയെ ഭയമാണെങ്കിൽ ടിനി ടോമിനെ വീട്ടിൽ അടച്ചിടേണ്ടിവരും എന്നാണ് സംവിധായകൻ പറയുന്നത്. എവിടെ പോയാലും ലഹരിയാണെന്നും മകനെ പറഞ്ഞു മനസിലാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർക്കു. 

ലഹരി പേടിച്ച് സിനിമയില്‍ മാത്രമല്ല സ്കൂളിലും അയക്കാന്‍ പറ്റില്ല. മകനെ ടിനി ടോം വീട്ടില്‍ റൂമില്‍ അടച്ചിടേണ്ടിവരും പുറത്തേക്ക് വിട്ടാല്‍ ലഹരിയാണ്. എവിടെ പോയാലും ലഹരിയാണ്. മകനെ പറഞ്ഞ് മനസിലാക്കണം ഇത് ചെയ്യാന്‍ പാടില്ലെന്ന്. ഒപ്പം മകനില്‍ അല്‍പ്പം വിശ്വാസം അര്‍പ്പിക്കണം. ആരെങ്കിലും എന്തെങ്കിലും വായിലിട്ടാല്‍ കഴിക്കുന്ന പൊട്ടനല്ല മകന്‍ എന്ന് അംഗീകരിക്കണം. അവന് വെളിവുണ്ടെന്നും. അവന്‍ പശുവല്ല കയറിട്ട് വലിക്കാന്‍ എന്നും ടിനി ടോം മനസിലാക്കുക എന്നതെ ഇതില്‍ പറയാനുള്ളൂ.- യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ രഞ്ജൻ പ്രമോദ് പറഞ്ഞു. 

ഷൈന്‍ നിഗം, ശ്രീനാഥ് ഭാസി എന്നിവര്‍ക്കെതിരെയുള്ള  സിനിമ സംഘടനകളുടെ നിസ്സഹകരണത്തെക്കുറിച്ചും രഞ്ജൻ പ്രമോദ് പറഞ്ഞു. നമ്മള്‍ വളരെ അത്യാവശ്യമുണ്ടെങ്കിലാണ് ഒരാളെ സമീപിക്കുക. അയാളുടെ ലൈഫ് സ്റ്റെല്‍ നമ്മുക്ക് അറിയാം. അതിനാല്‍ ആവശ്യമുണ്ടെങ്കില്‍ അയാളെ ഉപയോഗിക്കാം. അതിന് നിസഹകരണം എന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട ആവശ്യമൊന്നും ഇല്ല. സിനിമ എടുക്കാന്‍ കോടികള്‍ മുടക്കുന്ന വ്യക്തി അയാളുടെ സിനിമയില്‍ അഭിനയിക്കുന്നയാള്‍ കൃത്യസമയത്ത് വരുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാത്തത് തെറ്റാണ്. അവിടെ കോമണ്‍ സെന്‍സ് ഉപയോഗിക്കണമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. 

ഒ ബേബി എന്ന ചിത്രമാണ് രഞ്ജൻ പ്രമോദിന്റേതായി റിലീസിന് ഒരുങ്ങുന്നത്. രക്ഷാധികാരി ബൈജുവിന് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ദിലീഷ് പോത്തനും ഒരു കൂട്ടം പുതുമുഖങ്ങളുമാണ് ചിത്രത്തിലെ പ്രധാന വേഷത്തിലെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com